പ്രമേഹ ചികിത്സയില്‍, എന്തിനേറെ കാന്‍സറും സന്ധിവാതവും തടയാന്‍ പോലും സഹായിക്കുന്ന പഴം. പറഞ്ഞുവരുന്നത് പാസിഫ്‌ലോറ വൈന്‍ എന്ന ചെടിയുടെ പഴത്തെക്കുറിച്ചാണ്. അതെ പാഷന്‍ ഫ്രൂട്ടിനെക്കുറിച്ചുതന്നെ. പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളെപ്പറ്റി കൂടുതലറിയാം.
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാലും നാരുകള്‍ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികള്‍ക്ക് മികച്ച പഴമാണിത്. കൂടാതെ കാലറി കൂട്ടാതെതന്നെ വയര്‍ നിറഞ്ഞതായി തോന്നിക്കുന്ന പെക്റ്റിന്‍ എന്നയിനം നാരും ഇതിലുണ്ട്. പ്രമേഹചികിത്സയില്‍ ഡയറ്ററി സപ്ലിമെന്റായി പാഷന്‍ഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും.കാന്‍സറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. ജീവകം എ ഫ്‌ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും ഇതിലുണ്ട്. അത്തരമൊരു സംയുക്തമാണ് ക്രൈസിന്‍ . മലാശയ അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന Piceatannol എന്ന സംയുക്തവും പാഷന്‍ഫ്രൂട്ടില്‍ ഉണ്ട്. ജീവകം സിയും ഇതില്‍ ധാരാളമുണ്ട്.
പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തക്കുഴലുകളെ വിശ്രാന്തമാക്കി രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷന്‍ഫ്രൂട്ടിന്റെ തൊലിയുടെ സത്ത് രക്താതിമര്‍ദത്തിനുള്ള പരിഹാരമായി ഉപയോഗിക്കാം എന്ന് അമേരിക്കന്‍ പഠനം തെളിയിക്കുന്നു. പാഷന്‍ഫ്രൂട്ടിലെ piceatannol ആണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.