ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ കാലഘട്ടമാണ് ഗര്‍ഭകാലഘട്ടം. ഭക്ഷണ കാര്യങ്ങളിലും മറ്റും ഏറ്റവും ശ്രദ്ധ പുലര്‍ത്തേണ്ട കാലം കൂടിയാണിത്. എന്ത് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത് കുഞ്ഞിന് ദോഷം ചെയ്യില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
ഇങ്ങനെ ഗര്‍ഭകാലത്ത് ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ അതിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് നോക്കണം. ഇനിപ്പറയുന്ന അഞ്ച് ജ്യൂസുകള്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റ്, വെള്ളരിക്ക, ആപ്പിള്‍, മുന്തിരി, ബീറ്റ്‌റൂട്ട് എന്നീ ജ്യൂസുകള്‍ കുടിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞിനും നല്ലതാണ്.
ധാരാളം കാത്സ്യവും ഇരുമ്പും പൊട്ടാസ്യവും മഗ്‌നീഷ്യവും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് കാരറ്റ്. അതുകൊണ്ടുതന്നെ ?ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കുടിക്കേണ്ട ജ്യൂസുകളിലൊന്നാണിത്. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് വെള്ളരിക്ക.വെള്ളരിക്ക ജ്യൂസായെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. ദിവസേന വെള്ളരിക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നീരുവീക്കം കുറയ്ക്കും. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഉറക്കക്കുറവ് പരിഹരിക്കാന്‍ ആപ്പിള്‍ കഴിക്കുന്നത് സഹായിക്കും. നവജാത ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്.
നെഞ്ചെരിച്ചില്‍, രക്തസമ്മര്‍ദ്ധം, മലബന്ധം, മൈഗ്രെയ്ന്‍ എന്നിങ്ങനെ നിരവധി ഗര്‍ഭകാലപ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള കഴിവ് മുന്തിരിയ്ക്കുണ്ട്. ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഒന്നാണ് ബീറ്റ് റൂട്ട്. ?ഗര്‍ഭിണികള്‍ ബീറ്റ് റൂട്ട് കറി വച്ചോ ജ്യൂസ് ആക്കിയോ കഴിക്കുക. രക്തം വയ്ക്കാനും ഏറെ ഉപകാരപ്രദമാണിത്.