ഫാറ്റി ലിവര്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.
രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഉണ്ടായിരിക്കെ എല്‍.എഫ്.റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്താല്‍ ഭാവിയില്‍ അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം. ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണം വ്യായാമങ്ങളിലൂടെ മാത്രമേ ചികിത്സിക്കാന്‍ പറ്റൂ.
ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍
1. ഛര്‍ദി
2. കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
3. അടിവയറ്റില്‍ നീര് വരിക.
4. വിശപ്പിലാതിരിക്കുക.
ഫാറ്റി ലിവര്‍ അകറ്റാനുള്ള ചില വഴികള്‍
ആപ്പിള്‍ സിഡാര്‍ വിനാഗിര്‍
ഫാറ്റി ലിവര്‍ അകറ്റാനുള്ള ഏറ്റവും നല്ല മാര്‍?ഗമാണ് ആപ്പിള്‍ സിഡാര്‍ വിനാ?ഗിര്‍. ലിവറിലെ കൊഴുപ്പ് അകറ്റി ശരീരത്തിലെ ഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാ?ഗിര്‍ സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് ആപ്പിള്‍ സിഡാര്‍ വിനാ?ഗിര്‍.രണ്ട് സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ അരക്കപ്പ് ചെറുചൂടുവെള്ളത്തില്‍ അല്‍പം തേനും ചേര്‍ത്ത് കുടിക്കുന്നത് ഫാറ്റി ലിവര്‍ അകറ്റാന്‍ സഹായിക്കും.
ചെറുനാരങ്ങ
ഫാറ്റി ലിവര്‍ അകറ്റാനുള്ള മറ്റൊരു മാര്‍?ഗമാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ഫാറ്റി ലിവര്‍ അകറ്റാന്‍ നല്ലതാണ്.
ഗ്രീന്‍ ടീ
ഫാറ്റി ലിവറിന് ഏറ്റവും നല്ലതാണ് ?ഗ്രീന്‍ ടീ. ദിവസവും 4 കപ്പ് ?ഗ്രീന്‍ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഏറെ നല്ലതാണ്.
മഞ്ഞള്‍പ്പൊടി
എല്ലാ ആരോ?ഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍പ്പൊടി. ഫാറ്റി ലിവര്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് മഞ്ഞള്‍ പൊടി. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചെറുചൂടുവെള്ളത്തിലിട്ട് കുടിക്കുന്നത് ഫാറ്റി ലിവര്‍ മാറ്റാന്‍ നല്ലതാണ്.ജലദോഷം, ചുമ, എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ പൊടിയ്ക്ക് സാധിക്കും.