അത്ര നിസാരമായി കാണേണ്ട ഒന്നല്ല കോങ്കണ്ണ്. യഥാസമയം ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ കാഴ്ച്ചശക്തി നഷ്ടപ്പെട്ടെന്ന് തന്നെ വരാം. ഇരു കണ്ണുകളിലേയും കൃഷ്ണമണികളുടെ ദിശ രണ്ടു വശങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നതാണ് കോങ്കണ്ണിന്റെ മുഖ്യ ലക്ഷണം. വസ്തുക്കളെ രണ്ടായി കാണുക, പ്രത്യേകവിധത്തില്‍ തലപിടിക്കുക, തലകറക്കം എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം കാണപ്പെടാം.
പേശീക്ഷയം മൂലം തളര്‍ച്ച ബാധിച്ചയിനത്തില്‍ ആ പ്രത്യേകദിശയിലേക്കു നോക്കുമ്പോള്‍ മാത്രമായിരിക്കും കോങ്കണ്ണ് പ്രകടമാവുക. രോഗം നേരത്തെ മനസിലാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ദൃഷ്ടിയിലുണ്ടാവുന്ന നേരിയ വ്യത്യാസങ്ങള്‍പോലും മനസിലാക്കുകയും പരിശോധിക്കുകയും വേണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കോങ്കണ്ണ് പാരമ്പര്യമുള്ളതായി അറിയുകയാണെങ്കില്‍ ഇടവിട്ടുള്ള പരിശോധനകള്‍ നടത്തുന്നത് വളരെ നല്ലതാണ്.
അതേസമയം നേത്രരോഗവിദഗ്ധന്റെ പരിശോധനയിലൂടെ കോങ്കണ്ണ് രോഗം മനസിലാക്കാവുന്നതാണ്. അടിസ്ഥാന കാരണമെന്തെന്നു മനസിലാക്കാന്‍ മറ്റു ചില പരിശോധനകള്‍ കൂടി ആവശ്യമായിവരും. ലബോറട്ടറി പരിശോധനകളും എക്സ്‌റേ പരിശോധനകളും മറ്റും പേശി തളര്‍ച്ചയുണ്ടാക്കിയ കാരണം മനസിലാക്കാന്‍ ചെയ്യേണ്ടതുണ്ട്. ഇതിനെ ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
എന്നാല്‍ കുട്ടികളില്‍ കോങ്കണ്ണ് ഉണ്ടെന്ന് മനസിലായാല്‍ ചികിത്സ വൈകാതിരിക്കുക. യഥാസമയം ചികിത്സി സ്വീകരിച്ചാല്‍ അന്ധതപോലുള്ള സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഒഴിവാക്കാം. കാരണം ആധുനികയുഗത്തില്‍ കോങ്കണ്ണിന് ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്. ചില കുട്ടികളില്‍ മരുന്നുകൊണ്ട് കോങ്കണ്ണ് പരിഹരിക്കാം. മരുന്നുകൊണ്ടു ശരിയായില്ലെങ്കില്‍ കണ്ണട ഉപയോഗിക്കണം. കോങ്കണ്ണ് പരിഹരിക്കാന്‍ ഫലപ്രദമായ ശസ്ത്രക്രിയയുണ്ട്. ഏതു പ്രായത്തിലുമുള്ളവര്‍ക്കും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. എങ്കിലും രണ്ടു വയസിനു മുന്‍പ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഈ പ്രായത്തില്‍ ചെയ്താലെ കാഴ്ചശക്തി ലഭിക്കൂ. പ്രായം കൂടുംന്തോറും സങ്കീര്‍ണ്ണതയ്ക്കുള്ള സാധ്യതയും വര്‍ധിക്കും. 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയാണ് ചെയ്യുന്നത്.
ചിലര്‍ക്ക് ആദ്യ ശസ്ത്രക്രിയയില്‍ തന്നെ രോഗം പൂര്‍ണമായി മാറും. എന്നാല്‍ ചിലര്‍ക്ക് മൂന്ന് ശസ്ത്രക്രിയകള്‍ ആവശ്യമായി വരും. ശസ്ത്രക്രിയക്കു ശേഷം രണ്ടാഴ്ച വിശ്രമിക്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് വായന, ടി.വി കാണുക, കളി തുടങ്ങിയവ ഒഴിവാക്കുക. അതേസമയം ഡോക്ടര്‍ പറയുന്ന അത്ര ദിവസം വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.