കുഞ്ഞിന്റെ ആരോഗ്യം എല്ലാ തരത്തിലും അമ്മമാരെ വലക്കുന്ന ഒന്നാണ്. എന്നാല്‍ കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. പക്ഷേ പ്രകൃതിദത്തമായ രീതിയില്‍ തന്നെ നമുക്ക് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിലൂടെ കുഞ്ഞിന്റെ ആരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്.
ആപ്പിള്‍, ഓട്സ്, മത്തങ്ങ ഇത് മൂന്നും ചേര്‍ന്നാല്‍ കുഞ്ഞിനുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പകുതിയില്‍ അധികവും ഇല്ലാതാവും. എന്നാല്‍ ഇതെങ്ങനെ സ്വാദിഷ്ഠമായ രീതിയില്‍ തയ്യാറാക്കി കുഞ്ഞിന് കൊടുക്കും എന്നത് എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്..അരക്കപ്പ് ആപ്പിള്‍ അരച്ചെടുത്തത്, അരക്കപ്പ് മത്തങ്ങ വേവിച്ച് അരച്ചെടുത്തത്, അരക്കപ്പ് പാകം ചെയ്ത് ഓട്സ് അല്‍പം കശുവണ്ടിപ്പരിപ്പ് അല്‍പം കറുവപ്പട്ട എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ആപ്പിള്‍, മത്തങ്ങ, ഓട്സ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് വേണമെങ്കില്‍ ഒന്നു കൂടി അരച്ചെടുക്കാവുന്നതാണ്. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം നല്ലതു പോലെ കട്ടകെട്ടാതെ ഇളക്കിയെടുക്കുക. ഇത് നല്ല സ്മൂത്തായി മാറുമ്പോള്‍ ഇതിലേക്ക് അല്‍പം കശുവണ്ടിപ്പരിപ്പും കറുവപ്പട്ട പൊടിച്ചതും മുകളില്‍ തൂവിക്കൊടുക്കുക. .ഇത് എണ്ണപുരട്ടാതെ ആവിയില്‍ വേവിച്ചെടുത്ത് കുഞ്ഞിന് ദിവസവും അല്‍പാല്‍പം നല്‍കാവുന്നതാണ്.ആവശ്യമെങ്കില്‍ അല്‍പം മധുരം ചേര്‍ക്കാവുന്നതാണ്.
കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് ഈ ബ്രേക്ക്ഫാസ്റ്റ്. ഇതെല്ലാം തലച്ചോറിലെ നാഢീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത്തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കുഞ്ഞിന് നല്‍കാവുന്നതാണ്