നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ കുടുംബവും സോഷ്യല്‍മീഡിയയ്ക്ക് ഏറെ പ്രിയങ്കരാരാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ നടി അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ ആരാധകരുടെ പ്രിയപ്പെട്ടവരാകുന്നത് അവര് പങ്ക വക്കുന്ന വിശേഷങ്ങളിലൂടെയാണ്. ഇപ്പോള്‍ ഈ കുടുംബത്തിലെ അംഗങ്ങളായ സിന്ധുവിന്റെയും അഹാനയുടെയും കൃഷ്ണകുമാറും അടുത്തിടെ നല്കിയ വേറിട്ട അഭിമുഖങ്ങളിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്ക് വ്ച്ചതാണ് ശ്രദ്ധ നേടുന്നത്.
വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്. രണ്ടാമത്തെ ഗര്‍ഭകാലത്ത് താനും കൃഷ്ണകുമാറും ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ പിന്നീട് പെണ്‍മക്കളോടൊപ്പം ജീവിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് മനസ്സിലാക്കിയെന്നും അവര്‍ വെളിപ്പെടുത്തി. നാല് മക്കള്‍ വേണമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും, അത് സംഭവിച്ചുപോയതാണെന്നും സിന്ധു പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കായി ശ്രമിച്ചല്ല നാല് പെണ്‍കുട്ടികള്‍ പിറന്നതെന്നും സമൂഹത്തില്‍ നിന്ന് പതിവായി ഉയരുന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കി. രണ്ടാമത്തെ മകള്‍ക്ക് ശേഷം നാലാമത്തെ കുട്ടി ഇഷാനി ജനിച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍, ക്രമേണ പെണ്‍കുട്ടികളോടൊപ്പം ജീവിക്കാന്‍ താന്‍ കൂടുതല്‍ സജ്ജയായി. അവരെ കൈകാര്യം ചെയ്യാനും ഒരുക്കാനും തനിക്ക് എളുപ്പമായി തോന്നിയെന്നും, ഇപ്പോള്‍ ചെറുപ്പമായിരുന്നെങ്കില്‍ ഒരു പെണ്‍കുട്ടികൂടി ജനിച്ചാലും താന്‍ സന്തോഷിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
മക്കളുടെ സുരക്ഷയെക്കുറിച്ചുള്ള തന്റെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും സിന്ധു അഭിമുഖത്തില്‍ പങ്കുവെച്ചു. 'നാലുപേരുടെയും സുരക്ഷിതത്വം നോക്കി, അവരുടെ ദേഹത്ത് ഒരാള്‍ തെറ്റായി സ്പര്‍ശിക്കാതിരിക്കാനും മോശമായി പെരുമാറാതിരിക്കാനും എന്റെ കണ്ണും മനസ്സും ഓടിയോടി ഞാന്‍ തളര്‍ന്നിട്ടുണ്ട്,' അവര്‍ പറഞ്ഞു. കുട്ടികളെ ഓട്ടോയില്‍ പോലും ഒറ്റയ്ക്ക് വിടാതെ, ട്യൂഷന്‍ കഴിഞ്ഞാല്‍ താന്‍ തന്നെ പോയി കൂട്ടിക്കൊണ്ടുവന്നിരുന്നതായും സിന്ധു ഓര്‍മ്മിപ്പിച്ചു. ഇപ്പോഴും ഹന്‍സുവിനെ കൊണ്ടുപോകുന്നത് താനാണെന്നും, ഓമി വന്നതിന് ശേഷമാണ് ഈ കാര്യങ്ങളില്‍ കുറച്ചൊരാശ്വാസം ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ വീട്ടില്‍ പെണ്‍കുട്ടികള്‍ മാത്രമായിരിക്കുമ്പോള്‍ ഒന്ന് പുറത്ത് പോയാല്‍ സ്ട്രസ് ആണ്. അപ്പോഴൊക്കെ കൂട്ടത്തില്‍ ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ സ്മാര്‍ട്ട് ആണ്. പക്ഷെ സുരക്ഷിതത്വത്തിന് വലിയ എഫേര്‍ട്ട് എടുക്കേണ്ടതുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. കല്യാണം കഴിക്കാതെ ഹാപ്പിയായി ജീവിക്കുന്നവരുണ്ട്. കല്യാണം കഴിഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് വെച്ചവരുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ശരികളാണ്. ഇതാണ് ശരിയെന്ന് പറയാനാകില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
മക്കളെക്കുറിച്ച് താരം പങ്ക് വച്ചത് ഇങ്ങനെയാണ്.
അമ്മു (അഹാന കൃഷ്ണ) മകളെന്നതിലുപരി എന്റെ അടുത്ത സുഹൃത്താണ്. എല്ലാ വീട്ടിലും അമ്മുവിനെ പോലൊരാള്‍ വേണമെന്നാണ് അമ്മമാരുടെ ആഗ്രഹം. എന്നെ എല്ലായിടത്തും കൊണ്ട് പോകും. ബക്കറ്റ് ലിസ്റ്റ് എല്ലാം തീര്‍ന്നു.
അമ്മു ഒന്നും ഒളിക്കാത്ത ആളാണ്. അവളെന്താണോ അത് നിങ്ങള്‍ കാണുന്നുണ്ട്. അമ്മുവിന്റെ ഒരുവിധ ഇമോഷന്‍സെല്ലാം സോഷ്യല്‍മീഡിയയില്‍ കാണിച്ചിട്ടുണ്ട്. ഇഷിനി ഭയങ്കര ജാഡയാണെന്ന് എല്ലാവരും പറയും. പക്ഷെ അങ്ങനെയല്ല. ദിയ ഏറെക്കുറെ ഓപ്പണ്‍ബുക്ക് ആണ്. കുട്ടിയായിരുന്നപ്പോള്‍ പാവം കുട്ടിയായിരുന്നു. ഒട്ടും ബുദ്ധിമുട്ടാതെ വളര്‍ത്തിയതാണ് ഞാന്‍ ദിയയെ.
അവള്‍ക്ക് വേണ്ടി ഞാന്‍ കഷ്ടപ്പെട്ടിട്ടേയില്ല. വളരെ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഇഷാനി ജനിച്ചപ്പോള്‍ ഇഷാനിയുടെ ബേബി സിറ്ററായിരുന്നു അവള്‍. പിന്നെ ഹന്‍സികയുടെയും. വളര്‍ന്ന് കഴിഞ്ഞപ്പോള്‍ അത്യാവശ്യം നമ്പറൊക്കെയുള്ള കുട്ടിയായി മാറി. ദിയ മാത്രമാണ് എപ്പോഴും സുഹൃത്തുക്കളുടെ കൂടെ കറങ്ങുന്നത്. ആണ്‍കുട്ടികളുടെ സ്വഭാവമായിരുന്നു. അറ്റാച്ച്‌മെന്റ് കൂടുതലും ഫ്രണ്ട്‌സിനോടായിരുന്നു. എല്ലാവരും ഒരേ പോലെയാകില്ലല്ലോ. ഞങ്ങള്‍ക്കതങ്ങ് ശീലമായി. ഞാന്‍ സിനിമയ്ക്ക് പോകുന്നു, അമ്മ വരുന്നോ എന്ന് ദിയ എന്നോട് ചോദിച്ചിട്ടേയില്ല. അമ്മു എപ്പോഴും ചോദിക്കും. ദിയ വ്യത്യസ്തയായിരിക്കും. അതുകൊണ്ടായിരിക്കും അങ്ങനെ.
ദിയയുടെ തീരുമാനങ്ങളില്‍ ഉപദേശിക്കാറുണ്ട്. ഞാനും കൃഷ്ണകുമാറും പറയുന്ന ഒരുപാട് കാര്യങ്ങള്‍ ദിയ കേള്‍ക്കാറുമുണ്ട്. അല്ലാതെയും ചെയ്യാറുണ്ട്. അങ്ങനെയല്ല, ഇങ്ങനെയാണ് എന്ന് ഞാനെപ്പോഴും പറയാറ് ദിയയോടാണ്. അശ്വിന്‍ ദിയയുടെ ഫ്രണ്ട്‌സ് ?ഗ്യാങ്ങിലുള്ളയാളല്ലേ. എനിക്കറിയാമായിരുന്നു. ഒരിക്കല്‍ വ്‌ലോ?ഗില്‍ കണ്ടപ്പോള്‍ ആരാണ് ഈ കുട്ടി, എന്ത് ചെയ്യുന്നു എന്നെല്ലാം ചോദിച്ചിരുന്നെന്നും സിന്ധു കൃഷ്ണ പറയുന്നു.
മുമ്പ് വഴക്ക് പറഞ്ഞിരുന്നത് ദിയയെയാണ്. ഇപ്പോള്‍ ഹന്‍സികയെ. ഹന്‍സികയ്ക്ക് ഞാന്‍ വഴക്ക് പറഞ്ഞാല്‍ ഫീല്‍ ചെയ്യില്ല. പിള്ളേര്‍ വീട് വൃത്തികേടാക്കിയിടുന്നത് എനിക്കിഷ്ടമല്ല. ദേഷ്യം വരും. രാവിലെ ഇഷാനിയും ഹന്‍സികയും എപ്പോഴും വൈകും. ഇഷാനിയും ഹന്‍സികയും കോളേജില്‍ പോകുമ്പോള്‍ എന്നും ഞാന്‍ ചീത്ത പറയും. മക്കള്‍ക്ക് മിക്കപ്പോഴും ഫോട്ടോകളും വീഡിയോകളും എടുത്ത് കൊടുക്കുന്നത് താനാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
സാമ്പത്തിക സ്വാതന്ത്ര്യം വളരെ പ്രധാനമാണെന്ന് സിന്ധു കൃഷ്ണ പറയുന്നു. യൂട്യൂബിന് സാധ്യതകളുണ്ടെന്നോ പൈസ കിട്ടുമെന്നോ എനിക്കറിയില്ലായിരുന്നു. പതിയെ ആണ് മനസിലാക്കിയത്. ഞങ്ങളുടെ വീട്ടില്‍ അവസാനം തുടങ്ങിയത് ഞാനാണ്. കൃഷ്ണകുമാര്‍ പ്രഷര്‍ ചെയ്തിട്ടാണ് ഞാന്‍ തുടങ്ങിയത്. ഭാ?ഗ്യം കൊണ്ട് വ്യൂസുണ്ടായി. മോണിറ്റൈസഷന്‍ പെട്ടെന്ന് കിട്ടി. ഞാനന്ന് ചിന്തിച്ചത് കുറച്ച് പൈസ കിട്ടിയാല്‍ എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ചെലവഴിക്കാലോ എന്നാണ്.
അതിന് വീട്ടില്‍ നമുക്ക് ബിസിനസില്‍ നിന്ന് കിട്ടുന്നതോ അഹാനയ്ക്ക് സിനിമയില്‍ നിന്ന് കിട്ടുന്നതോ കൃഷ്ണകുമാറിന് കിട്ടുന്നതോ തൊടാതെ പണം കണ്ടെത്താമല്ലോ എന്ന് ചിന്തിച്ചു. എനിക്ക് വേണ്ടി വസ്ത്രം വാങ്ങാലോ എന്നല്ല ഞാന്‍ ചിന്തിച്ചത്. അവര്‍ക്ക് വേണ്ടി ചെലവഴിക്കാലോ എന്നാണ്. അവര്‍ക്കെന്തെങ്കിലും വാങ്ങാനോ ആശുപത്രിയില്‍ കൊണ്ട് പോകാനോ എന്റെ കയ്യില്‍ ഫണ്ടുണ്ടെങ്കില്‍ നമ്മുടെ വീട്ടിലെ ഫണ്ട് തൊടേണ്ട. ഏതാണോ നമ്മുടെ ചുറ്റുപാട് അവിടെ നിന്ന് കൊണ്ട് പ്രൊഡക്ടീവ് ആയി എന്തെങ്കിലും ചെയ്യണം
വരുമാനമുണ്ടെങ്കില്‍ സ്ത്രീക്ക് വീടിനുള്ളില്‍ ലഭിക്കുന്ന ബഹുമാനവും വ്യത്യസ്തമായിരിക്കും. അശ്വിന്റെ അമ്മ അവര്‍ക്ക് പറ്റുന്ന സാ?ഹചര്യത്തില്‍ നന്നായി ചെയ്യുന്നു. എത്ര കഠിനാധ്വാനമാണ് അവര്‍ ചെയ്യുന്നത്. ഇന്നലെയും ഞങ്ങളുടെ വീട്ടില്‍ കുറേ ഭക്ഷണം കൊടുത്തയച്ചു. ഭര്‍ത്താവിന് എത്ര വലിയ ജോലിയുണ്ടായാലും സ്വന്തമായി എന്തെങ്കിലും ചെയ്യണം. എനിക്ക് ഇപ്പോള്‍ ചെയ്യുന്നതിലും കൂടുതല്‍ ചെയ്യാന്‍ പറ്റും. പക്ഷെ അതിനുള്ള മോട്ടിവേഷന്‍ കുറവാണ്. കുറച്ച് മടിയുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
സെല്‍ഫ് കെയര്‍ ചെയ്യാത്ത ആളായിരുന്നു ഞാന്‍. അതിന് പിള്ളേര്‍ എന്നെ വഴക്ക് പറയും. അഹാന നിര്‍ബന്ധിച്ചാണ് എന്നെ സ്പായിലും മറ്റും വിടുന്നത്. എനിക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. നാല് കുട്ടികളാണ്. അവരുടെ ഫീസ്, ട്യൂഷന്‍ ഫീസ്, ഡാന്‍സ്, പാട്ട് എന്നിവയ്‌ക്കെല്ലാം കൊടുത്ത് നമുക്ക് വേണ്ടി ഒന്നും കാണില്ല. വല്ലപ്പോഴും ഐ ബ്രോ ചെയ്യാന്‍ പോകും. ഫേഷ്യല്‍ പോലും ഞാന്‍ ചെയ്തിട്ടില്ലായിരുന്നു. ഈ അടുത്ത കാലത്താണ് സ്‌കിന്‍ കെയര്‍ ചെയ്യാന്‍ തുടങ്ങിയതെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
കുട്ടിക്കാലത്ത് മക്കളുടെ വാശിക്ക് വലുതായി സമ്മതിക്കുന്നവരായിരുന്നില്ല ഞങ്ങള്‍. ഇതൊക്കെയാണ് കാര്യങ്ങള്‍, വേണമെങ്കില്‍ ചെയ്യ് പിള്ളേരെ എന്ന മട്ടിലാണ് ഞാന്‍. ആരുടെയും പിടിവാശി കാര്യമാക്കിയിട്ടില്ല. ഹന്‍സികയെയാണ് കുറച്ച് ലാളിച്ചത്. പിന്നെ ഞങ്ങള്‍ സ്ട്രിക്റ്റ് ആയിരുന്നില്ലെന്നും സിന്ധു കൃഷ്ണ ഓര്‍ത്തു.
നടന്‍ കൃഷ്ണകുമാര്‍ തന്റെ രാഷ്ട്രീയത്തെക്കുറി്ചചും നിലപാടുകളെക്കുറിച്ചും അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.
''വെറുപ്പ് കുറച്ചാല്‍ സുഖമായി ജീവിക്കാം. ഞാന്‍ എല്ലാവരുമായി ഒത്തുപോകുന്നയാളാണ്. ലീഗിന്റെ തങ്ങള്‍ കുടുംബത്തിലെ ബഷീര്‍ തങ്ങള്‍ ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. അദ്ദേഹത്തിനുമില്ല പ്രശ്നം എനിക്കുമില്ല. അദ്ദേഹം ഇവിടെ വന്നാല്‍ എന്റെ വീട്ടില്‍ വരും. എന്റെ വീട്ടില്‍ നിന്നും നല്‍കുന്ന ഭക്ഷണം കഴിക്കും. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ അവിടുന്ന് തരുന്ന ഭക്ഷണം കഴിക്കും. അടുത്ത ചോദ്യം ബീഫ് കഴിക്കുമോ എന്നായിരിക്കും. ഞാന്‍ കഴിക്കും'' കൃഷ്ണ കുമാര്‍ പറയുന്നു. പിന്നാലെയാണ് കേരള സ്റ്റോറിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നത്.
''കേരള സ്റ്റോറി 2 നെ സിനിമയായി കാണുക. ടിപി 51 വെട്ടിനേയും സിനിമയായി കാണുക. ഇഷ്ടമുള്ളവര്‍ കാണുക. ഇഷ്ടമില്ലാത്തവര്‍ കാണുക. ഞാന്‍ അതേ പറയൂ. മോദിയെ മോശമാക്കിയൊരു സിനിമ വരുന്നു, സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ ഇഷ്ടമുള്ളവര്‍ പോയി കാണട്ടെ. ഇഷ്ടമില്ലാത്തവര്‍ കാണണ്ട. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ കാണണമെങ്കില്‍ കാണം, അല്ലെങ്കില്‍ കാണണ്ട. എമ്പുരാന്‍ വന്നപ്പോഴും വിവാദമുണ്ടായി. എനിക്ക് കാണാന്‍ തോന്നിയില്ല. ഞാന്‍ കണ്ടില്ല. തടയണം എന്ന് ഞാന്‍ പറയില്ല.'' കൃഷ്ണ കുമാര്‍ പറയുന്നു.
''വലിയൊരു വിവാദമുണ്ടായി. ഞാനും മക്കളും കൂടെ അബുദാബിയില്‍ പോയി. എനിക്കും മക്കള്‍ക്കുമൊരു ആഗ്രഹം അവിടുത്ത ഗ്രാന്റ് മോസ്‌കിലൊന്ന് കയറണം. നല്ല മനോഹരമായി ബില്‍ഡിംഗ് ആണ്. അവിടെ കയറാന്‍ അബായ എന്നൊരു വസ്ത്രമുണ്ട്. അത് ധരിക്കണം. ഞങ്ങളത് വാങ്ങി ധരിച്ചാണ് കയറിയത്. ഫോട്ടോ സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തു. എനിക്ക് വളരെ പ്രിയപ്പെട്ട യാത്രയായിരുന്നു.''
''വലിയ പ്രശ്നമായി. ജാമിയമിലിയയിലെ സീനിയര്‍ പ്രൊഫസര്‍ ഒരു കുറിപ്പെഴുതി. ഇരട്ടത്താപ്പിന്റെ മുഖമാണ് കൃഷ്ണകുമാറിനെന്ന്. വാളയാര്‍ കഴിഞ്ഞാല്‍ കൃഷ്ണ കുമാറിനെ ആര്‍ക്കുമറിയില്ല. എഴുതി എഴുതി നോര്‍ത്ത് ഇന്ത്യയില്‍ വരെ വലിയ സംഭവമായി. എന്റെ പാര്‍ട്ടിയുടെ ആള്‍ക്കാര്‍ വിളിച്ച് ഇതെന്താണ് സംഭവമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞുകൊടുത്തു, ഞാന്‍ അമേരിക്കയില്‍ പോയാല്‍ എനിക്ക് ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉണ്ടെങ്കിലും അവിടെ ചെന്നാല്‍ ലെഫ്റ്റ് ഹാന്റ് ഡ്രൈവ് ചെയ്യാനേ പറ്റൂ, റൈറ്റ് ഹാന്റ് ഡ്രൈവ് പറ്റില്ല. അബുദാബിയില്‍ പോയാല്‍ അവിടുത്തെ നിയമം എന്താണോ അത് പാലിക്കണം. അതുപോലെ തന്നെ ഇന്ത്യയിലൊരു നിയമമുണ്ടെങ്കില്‍ അത് പാലിക്കുക. അത്രയേയുള്ളൂ'' കൃഷ്ണ കുമാര്‍ പറയുന്നു.
''അങ്ങനൊരു നിയമം ഉണ്ടേല്‍ പാലിക്കണം. ആ ഡ്രസ് ഇട്ടതു കൊണ്ട് എന്റെ മക്കള്‍ക്കും എനിക്കും എന്ത് സംഭവിച്ചു? ഇട്ടതു കൊണ്ട് കയറി കാണാന്‍ പറ്റി. സന്തോഷം കിട്ടി. ഇടില്ലെന്ന് പറഞ്ഞാല്‍ കാണാന്‍ പറ്റില്ല, സന്തോഷിക്കാന്‍ പറ്റില്ല'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സ്വന്തം പാര്‍ട്ടിയുടെ ആളുകള്‍ പോലും വിളിച്ച് ഇതെന്താണ് സംഭവമെന്ന് അന്വേഷിച്ചതായും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ അമേരിക്കയില്‍ പോയാല്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉണ്ടെങ്കിലും അവിടെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ചെയ്യാനേ പറ്റൂ, റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പറ്റില്ല. അതുപോലെ അബുദാബിയില്‍ പോയാല്‍ അവിടുത്തെ നിയമം പാലിക്കണം. ഇന്ത്യയിലൊരു നിയമമുണ്ടെങ്കില്‍ അതും പാലിക്കുക. അത്രയേയുള്ളൂ,' അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ആ വസ്ത്രം ധരിച്ചതുകൊണ്ട് തനിക്കും മക്കള്‍ക്കും ഒരു ദോഷവും സംഭവിച്ചില്ലെന്നും, മറിച്ച് ഒരു മനോഹരമായ സ്ഥലം കാണാന്‍ സാധിച്ചെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നടി അഹാന ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.
അച്ഛനും അമ്മയും ഒരിക്കലും ഞങ്ങളെ ഒന്നിനും പ്രഷന്‍ ചെയ്തിട്ടില്ല. ഇന്ന പ്രായത്തില്‍ കല്യാണം കഴിക്കണം, നല്ലോണം പഠിച്ച് നല്ല ജോലിയായാല്‍ മാത്രമേ നല്ല കല്യാണാലോചനകള്‍ വരൂ എന്നൊന്നും പറഞ്ഞിട്ടില്ല. അവര്‍ ഞങ്ങളെ ഇന്റിപ്പെന്റന്റ് ആയി വളരാന്‍ അനുവദിച്ചു. ഇന്ന് ഞങ്ങള്‍ നാല് പേരും പൂര്‍ണമായും ഞങ്ങളുടെ കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ പ്രാപ്തരാണ്. സമൂഹത്തിന്റെ യാതൊരു പ്രഷറും അവര്‍ - ഞങ്ങളില്‍ ഏല്‍പിച്ചിട്ടില്ല.
ഇന്ന പ്രായത്തില്‍ ചുവന്ന സാരിയുടുത്ത് കല്യാണപ്പെണ്ണായി മകളെ കാണണം എന്നതല്ല അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. അവര്‍ എന്നും ആഗ്രഹിച്ചിട്ടുല്ളത് എനിക്ക് നല്ല സിനിമകള്‍ കിട്ടണം, അനിയത്തിമാര്‍ക്കാണെങ്കിലും നല്ല വര്‍ക്കുകള്‍ വരണം എന്നതാണ്. കരിയറിലെ ഞങ്ങളുടെ ഓരോ നേട്ടങ്ങളെയും അവര്‍ ആഘോഷിക്കും. നല്ല പയ്യനെ കല്യാണം കഴിക്കണം, ലൈഫില്‍ സെറ്റില്‍ഡ് ആവണം എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല.
ഞാന്‍ ഒരിക്കലും കല്യാണത്തിനോ ദാമ്പത്യ ജീവിതത്തിനോ എതിരല്ല. മറിച്ച്, ചെറുപ്പം മുതലേ അങ്ങനെ ഒരു കാര്യം തലയിലേക്ക് ഇന്‍ഞ്ചക്ട് ചെയ്തിട്ടില്ല, കല്യാണമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന തോന്നലുണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത്, എനിക്ക് എന്താണ് വേണ്ടത് എന്നത് സ്വാതന്ത്ര്യത്തോടെ ചെയ്യാനും തിരഞ്ഞെടുക്കാനും സാധിക്കുന്നു- അഹാന കൃഷ്ണ പറഞ്ഞു
എനിക്കിപ്പോള്‍ 30 വയസ്സായി. ഇപ്പോഴും കല്യാണക്കാര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളോ, നീ എന്ന് കല്യാണം കഴിക്കും എന്ന ചോദ്യളോ ഇല്ല. പക്ഷേ എന്റെ സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും 23 വയസ്സിനപ്പുറം അത്തരം ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
ഞാന്‍ ഒരിക്കലും കല്യാണത്തിനോ ദാമ്പത്യ ജീവിതത്തിനോ എതിരല്ല. മറിച്ച്, ചെറുപ്പം മുതലേ അങ്ങനെ ഒരു കാര്യം തലയിലേക്ക് ഇന്‍ഞ്ചക്ട് ചെയ്തിട്ടില്ല, കല്യാണമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന തോന്നലുണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത്, എനിക്ക് എന്താണ് വേണ്ടത് എന്നത് സ്വാതന്ത്ര്യത്തോടെ ചെയ്യാനും തിരഞ്ഞെടുക്കാനും സാധിക്കുന്നു- അഹാന കൃഷ്ണ പറഞ്ഞു