കണ്ണിന് കാഴ്ച്ച കുറയുന്നത് പലകാരണങ്ങള്‍ ഉണ്ട്. എന്നാല്‍ അന്ധതയ്ക്ക് ഏറ്റവും പ്രധാന കാരണം തിമിരമാണ്. അപവര്‍ത്തന തകരാറുകളാണ് കാഴ്ചവൈകല്‍ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇതുകൂടാതെ നേത്രനാഡിയുടെ ചുരുങ്ങല്‍, കോര്‍ണിയല്‍ രോഗങ്ങള്‍, ഗ്ലോക്കോമ, റെറ്റിനയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ അന്ധതയ്ക്കും കാഴ്ചവൈകല്‍ത്തിനും കാരണമാകുന്നു. തിമിരവും അപവര്‍ത്തന വൈകല്‍വുമാണ് അന്ധതയ്ക്കുള്‍ പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കാരണങ്ങളെയും പ്രതിരോധിക്കാന്‍ കഴിയില്ല. എന്നാല്‍ ലഘുശസ്ത്രക്രിയ വഴി തിമിരവും കണ്ണട ഉപയോഗിച്ച് അപവര്‍ത്തന തകരാറുകളും പരിഹരിക്കാന്‍ കഴിയും.
നേത്രസംരക്ഷണ രംഗത്ത് വേണ്ടത്ര സേവനദാതാക്കള്‍ ഇല്ലാത്തതാണ് നാം നേരിടുന്ന ഒരു മുഖ്യപ്രശ്‌നം. ചെലവും സംരക്ഷണകേന്ദ്രങ്ങളിലേക്കുള്‍ ദൂരവും ഒരു വിഭാഗം ആളുകളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രായം ചെന്ന ആളുകള്‍ കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സാധാരണ വാര്‍ദ്ധക്യകാലത്തെ ഒരു അവസ്ഥയായി കണക്കാക്കുന്നു.