മിക്ക ചെറുപ്പക്കാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . എന്നാല്‍ വീട്ടില്‍ ചെയ്യാവുന്ന ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ഇത് അകറ്റാം
ഒന്ന്...
ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതല്‍ കുടിച്ചാല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന്റെ കറുത്തപ്പാടുകള്‍ മാറാനും സഹായിക്കും.
രണ്ട്....
കറ്റാര്‍വാഴ ജെല്‍ ദിവസവും കണ്ണിന് ചുറ്റും പുരട്ടുന്നത് കറുത്തപാടുകള്‍ മാറാന്‍ നല്ലതാണ്. റോസ് വാട്ടര്‍ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപാടുകള്‍ മാറ്റാനാകും..
മൂന്ന്...
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. കണ്ണിന് മുകളില്‍ വെള്ളരിക്ക കഷ്ണം 15 മിനിറ്റ് വയ്ക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും കറുത്ത പാട് മാറാനും സഹായിക്കും.
നാല്...
കണ്ണിന് ചുറ്റും റോസ് വാട്ടര്‍ പുരട്ടുന്നത് കറുപ്പ് നിറം മാറാന്‍ വളരെ മികച്ചതാണ്. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ...