Latest News

സൗന്ദര്യ സംരക്ഷണത്തിനും നല്ല ആരോഗ്യത്തിനും പപ്പായ കഴിക്കൂ.....!

Malayalilife
സൗന്ദര്യ സംരക്ഷണത്തിനും നല്ല ആരോഗ്യത്തിനും പപ്പായ കഴിക്കൂ.....!

പപ്പായ ഔഷധങ്ങളുടെ കലവറയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്.  നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനാല്‍ ഏതു രോഗാവസ്ഥയിലും പപ്പായ ഉപയോഗിക്കാവുന്നതാണ്.പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് വിറ്റാമിന്‍ സി, ഇ, ബീറ്റാകരോട്ടിന്‍ എന്നിവ, ചുളിവുകളും മടക്കുകളും മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. 

*പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ വിറ്റാമിന്‍ എ ആയി രൂപാന്തരപെടുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധിക്കാന്‍ പപ്പായ കഴിക്കുന്നത് സഹായകരമാകും. 

*പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് വിറ്റാമിന്‍ സി, ഇ, ബീറ്റാകരോട്ടിന്‍ എന്നിവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

*ശരീരത്തിലെ സുഖമമായ രക്തഓട്ടത്തിനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമൂലം ഉണ്ടാകുന്ന ഹൃദയാഘാതം മുതലായ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് പപ്പായ. 

*പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍ എന്നിവ കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

*100ഗ്രാം പപ്പായയില്‍ നിന്ന് 30 കലോറി ഊര്‍ജ്ജം ലഭിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദഹനവ്യവസ്ഥയെ ത്വരപ്പെടുത്തി, ഭക്ഷണം ദഹിപ്പിക്കാനും പപ്പായയുടെ ഉപയോഗം സഹായകമാകുന്നു. 

*പപ്പായ മുഖത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിക്കുന്നതിന് സഹായിക്കുന്നു.


 

Read more topics: # health,# papaya,# tips
health,papaya,tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES