ധാരാളം ഔഷത ഗണങ്ങൾ ഏറെ ഉള്ള ഒന്നാണ് തുളസി. മിക്ക ആരോഗ്യ പ്രശനങ്ങൾക്കും ഏറെ ഗുണകരമായ ഒന്നാണ് തുളസി. തുളസി ചെടിയുടെ ഗുണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
1. കൃഷ്ണതുളസിയില ചതച്ചുപിഴിഞ്ഞ നീരില്‍ സമം ചെറുതേന്‍ചേര്‍ത്ത് പലവട്ടമായി കഴിക്കുകയാണെങ്കിൽ വിട്ടുമാറാത്ത ജലദോഷത്തിന് പരിഹാരമാകും.
2. ശരീരകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഒരു ടീസ്പൂണ്‍ ചെറുതേനില്‍ ഒരുപിടി തുളസിയില ഇടിച്ചുപിഴിഞ്ഞ നീരുചേര്‍ത്ത് എന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് പരിഹാരമാകും.
>3. തലവേദന ഉള്ള സമയങ്ങളിൽ ചുവന്ന തുളസിയുടെ നീര് നെറ്റിയില്‍ പുരട്ടിയാല്‍ ആശ്വാസം ഉണ്ടാകും.
4 കഫക്കെട്ട് മുതലായവ ഉണ്ടായാൽ തുളസി, ഇഞ്ചി, ഉളളി ഇവയുടെ നീര് സമം എടുത്ത് തേനും കൂട്ടി കഴിച്ചാല്‍ ആശ്വാസം ലഭിക്കും.
5. ഒരു പത്രം വെള്ളത്തിൽ തുളസിയിലയും തഴുതാമയിലയും കൂടി ചേർത്ത ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് കൂടുതൽ ഉന്മേഷം ഉണ്ടാകാൻ സഹായകമാകും.
6. തുളസിയിലയിട്ട് മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നത് കുഴിനഖം മാറാന്‍ പരിഹാരമാകും.
7. ചെവി വേദനയ്ക്ക് ഉണ്ടാകുന്ന ഘട്ടങ്ങളിൽ ചുവന്ന തുളസിയില ഞെരടിപ്പിഴിഞ്ഞ നീര് രണ്ട് തുള്ളി ചെവിയിലൊഴിച്ചാല്‍ ശമനം കിട്ടും.
8. പുഴുക്കടിയുള്ള ഭാഗത്ത് തുളസിയിലയും പച്ചമഞ്ഞളും സമം അരച്ച് പുരട്ടിയാല്‍ ശമനം ഉണ്ടാകും