Latest News

വീട്ടുമറ്റത്ത് നട്ടു വളര്‍ത്താം മാജിക് പവറുള്ള കറ്റാര്‍ വാഴ; തഴച്ചുവളരുന്ന തലമുടിയ്ക്ക് മാത്രമല്ല കറ്റാര്‍ വാഴ; ഉത്തമ ഔഷധ ഗുണമുള്ള കറ്റാര്‍ വാഴയുടെ ഉപയോഗങ്ങള്‍ 

Malayalilife
topbanner
വീട്ടുമറ്റത്ത് നട്ടു വളര്‍ത്താം മാജിക് പവറുള്ള കറ്റാര്‍ വാഴ; തഴച്ചുവളരുന്ന തലമുടിയ്ക്ക് മാത്രമല്ല കറ്റാര്‍ വാഴ; ഉത്തമ ഔഷധ ഗുണമുള്ള കറ്റാര്‍ വാഴയുടെ ഉപയോഗങ്ങള്‍ 

മുടി സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളില്‍ പ്രധാനമാണ്. മുടിയ്ക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങള്‍ക്കും കറ്റാര്‍ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടുതന്നെ കറ്റാര്‍വാഴ ഉപയോഗിച്ച് വിവിധതരം സ്‌കിന്‍ടോണിക്കുകളും സണ്‍ സ്‌ക്രീന്‍ ലോഷനുകളും നിര്‍മ്മിക്കുന്നുണ്ട്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു രക്ഷിക്കുവാനും സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും കഴിവുള്ള ഈ ചെടിയുടെ മാംസളമായ പോളകളിലെ നീര് ക്യാപ്പില്ലറി പ്രവര്‍ത്തനങ്ങളിലൂടെ മുടിയിഴകളില്‍ പടരുകയും ഒരു നല്ല കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സൗന്ദര്യ വര്‍ധകമായി മാത്രമല്ല ദഹനേന്ദ്രിയങ്ങളുടെ ശുദ്ധീകരണത്തിനു ഫലപ്രദമായ ഔഷധമെന്ന നിലയിലും അടുത്തയിടെയായി കറ്റാര്‍വാഴയ്ക്ക് പാശ്ചാത്യനാടുകളില്‍ പ്രചാരം ഏറുകയാണ്. കേരളത്തില്‍ കിട്ടാത്ത കറ്റാര്‍ വാഴ ജെല്ലിയുടെയും ക്യാപ്സൂളിന്റെയും രൂപത്തില്‍ പാശ്ചാത്യ വിപണികളില്‍ സുലഭമായി ലഭിക്കും.

വര്‍ഷപാതം കുറഞ്ഞ പ്രദേശങ്ങളില്‍ വളരുന്ന ഈ ചെടി വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്നതാണ്. ഇന്ത്യയില്‍  ചെടിയുടെ ചുവട്ടില്‍ ധാരാളമായി പൊട്ടിവരുന്ന മുകുളങ്ങള്‍ വേര്‍പെടുത്തി വളം ചേര്‍ത്ത മണ്ണില്‍ നട്ടാല്‍ മതിയാകും.  വീട്ടു മുറ്റത്തും ചട്ടികളിലും വളര്‍ത്തുന്നതിനു പുറമെ, തെങ്ങിന്‍ തോപ്പുകളിലും ആദ്യഘട്ടങ്ങളില്‍ റബര്‍ തോട്ടങ്ങളിലും, ഇടവിളയായും കറ്റവാഴ കൃഷി ചെയ്യാവുന്നതാണ്.  കിളച്ച് വളം ചേര്‍ത്ത മണ്ണില്‍ ഏതാണ്ട് രണ്ടടി അകലത്തില്‍ കൂനകളെടുത്ത് നട്ടുകൊടുത്താല്‍, ഒന്നു രണ്ടു പ്രാവശ്യം കളറിപറിക്കലല്ലാതെ, പറയത്തക്ക ശുശ്രൂഷകളൊന്നും ആവശ്യമില്ല.  രണ്ടാമത്തെ വര്‍ഷം തന്നെ വിളവെടുക്കാം.  വിളവെടുക്കുമ്പോള്‍ പോളകള്‍ മാത്രം കടയ്ക്കല്‍ നിന്ന് വെട്ടിയെടുത്തവേര് മണ്ണില്‍ തന്നെ നിര്‍ത്തിയാല്‍ അവയില്‍ നിന്ന് ധാരാളം പുതിയ ചെടികള്‍ മുളച്ചു വരും.

ആയുര്‍വേദത്തില്‍, ഗര്‍ഭാശയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കൂടാതെ കുട്ടികളിലുണ്ടാകുന്ന വിരശല്യം, ചിലതരം നേത്രരോഗങ്ങള്‍ എന്നിവയ്ക്കു കറ്റവാഴ ഉപയോഗശൂന്യമാണ്.  ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന, ഗുല്‍മവായു. യുകൃത്-പ്ലീഹാ വീക്കം എന്നീ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴപോളയുടെ നീര് ദിവസേന രണ്ടുനേരം കഴിച്ചാല്‍ ശമനം കിട്ടുമത്രെ.  തീപ്പൊള്ളലേറ്റ ഭാഗങ്ങളില്‍ ഈ ചെടിയുടെ പോളയരച്ച് ലോപനമായി പുരട്ടുന്നത് വളരെ ഫലപ്രദമാണ്.  റോഡിയേഷന്‍ ചികിത്സയില്‍ തൊലിയുടെയും ശരീരകോശങ്ങളുടെയും സംരക്ഷണത്തിന് കറ്റവാഴനീരിന്റെ ലേപം ഉപയോഗിക്കുന്നത് നന്നെന്ന് ചില റഷ്യന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസ്താവിച്ചു കാണുന്നു.

Read more topics: # health,# aloe vera-,# tips
health,aloe vera-,tips

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES