താരകപ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന റിവോള്‍വര്‍ റിങ്കോ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രശസ്ത താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, അനു മോള്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.
റിവോള്‍വര്‍ റിങ്കു കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പേരാണ്. അവര്‍ വായിച്ചും കേട്ടറിഞ്ഞതുമായ കാര്‍ട്ടൂണ്‍ കഥപാത്രങ്ങളിലെ കൗതുകകരമായ കഥപാത്രം. .ഇത്തരമൊരു പേര് ഈ ചിത്രത്തിനു നല്‍കിയതും കുട്ടികളെ മുന്നില്‍ കണ്ടുകൊണ്ടാണ്.
സൂപ്പര്‍ നാച്വര്‍ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവര്‍ക്കു സഹായകരമാകുന്ന ഒരു ചെറുപ്പക്കാരന്റെയും ആത്മബന്ധത്തിന്റെ കഥയാണ് നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും ഒപ്പം ഹൃദയസ്പര്‍ശിയുമായ മുഹൂര്‍ത്തങ്ങളി ലൂടെയും ഈ ചിത്രത്തിലൂടെ കിരണ്‍ നാരായണന്‍ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബാലതാരങ്ങളായ, ശ്രീപത് യാന്‍ (മാളികപ്പുറം ഫെയിം)ആദിശേഷ്. വിസാദ് കൃഷ്ണന്‍, ധ്യാന്‍ നിരഞ്ജന്‍, എന്നിവരാണ് ഈ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിബി ജോര്‍ജ് പൊന്‍കുന്നമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍.
ലാലു അലക്‌സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോന്‍ ,ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ ,അര്‍ഷ, സൂസന്‍ രാജ് കെ.പി.ഏ.സി, ആവണി,എന്നിവരും പ്രധാന താരങ്ങളാണ്.കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.
ഫൈസല്‍ അലി ഛായാഗ്ദഹണവും അയൂബ് ഖാന്‍
എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -അരുണ്‍ വെഞ്ഞാറമൂട് .
മേക്കപ്പ് - ബൈജു ബാലരാമപുരം '
കോസ്റ്റ്യം - ഡിസൈന്‍ -സുജിത് മട്ടന്നൂര്‍.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബു രവീന്ദ്രന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സഞ്ജയ്.ജി.കൃഷ്ണന്‍
പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ -ചന്ദ്രമോഹന്‍ എസ്.ആര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പാപ്പച്ചന്‍ ധനുവച്ചപുരം .
നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ടെ
കുന്ദമംഗലം, മുക്കം,, ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം പ്രദര്‍ശന സജ്ജമായി വരുന്നു.
വാഴൂര്‍ ജോസ്.
ഫോട്ടോ - ശാലു പേയാട്.