മോഹന്‍ലാലിന്റെ മകള്‍ വിസ്മയാ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്റെണി ജോസഫ് സംവിധാനംചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെചിത്രീകരണം നവംബര്‍ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിന് കൊച്ചിയില്‍ അരങ്ങേറിയിരുന്നു.
ഒരുകൊച്ചുകുടുംബചിത്രമെന്ന് സംവിധായകന്‍ ജൂഡ് ആന്റെണി ജോസഫ് ലോഞ്ചിംഗ് വേളയില്‍ ഈ ചിത്രത്തേക്കുറിച്ച്പറഞ്ഞിരുന്നു. ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേ ക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകള്‍ ചിത്രത്തിലുണ്ടാകു മെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.
2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.എമ്പുരാന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റെണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിന്‍ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനില്‍ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവര്‍ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ കഥാപാത്രമവതരിപ്പിച്ച നടനേക്കുറിച്ച് ഏറെ അന്വേഷ ഞങ്ങളും നടന്നിരുന്നു. അതിനു വിരാമമിട്ടുകൊണ്ടാണ് ആശിഷ് ജോ ആന്റെണി തുടക്കത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആന്റെണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് .മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം.ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് .ാേലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം -ജോമോന്‍.ടി. ജോണ്‍,
എഡിറ്റിംഗ്- ചമന്‍ ചാക്കോ.
പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍.
മേക്കപ്പ് - ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈന്‍ -അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സൈലക്‌സ് ഏബ്രഹാം.
ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍' കെ. പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.
വാഴൂര്‍ ജോസ്.