ഉലുവ കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉലുവയെന്നാല്‍ കറികള്‍ക്കു മണവും സ്വാദും കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുവായാണു നാം സാധാരണയായി കാണുന്നത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണം അമൂല്യമാണെന്നാണ് യാഥാര്‍ഥ്യം. ആയുര്‍വേദത്തിലും ചൈനീസ് പാരമ്പര്യചികിത്സയിലും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ.
*രക്തത്തില്‍ ഉയര്‍ന്ന നിലയിലുള്ള പഞ്ചസാര, കൊളസ്ട്രോള്‍ എന്നിവയുള്ളവര്‍ ഉലുവ കഴിക്കുന്നത് നല്ലതാണ്.
*ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ലൈംഗികശേഷി നന്നാക്കാനും ഉലുവയ്ക്ക് കഴിയും.
*ഉലുവയ്ക്ക് നീര്‍ക്കെട്ട് കുറയ്ക്കാന്‍ കഴിയുമെന്ന് മനസിലായിട്ടുണ്ട്. വേദനാസംഹാരിയും കൂടിയാണത്. കാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്.
*ഉലുവയിലടങ്ങിയിട്ടുള്ള നാരുകള്‍ പ്രമേഹത്തിനെതിരെ നന്നായി പ്രവര്‍ത്തിക്കുന്നു.
*രാവിലത്തെ ആഹാരത്തോടൊപ്പം ഉലുവ കൂടി വേവിച്ച് കഴിച്ച കുറേ പേരില്‍ ശരീരത്തിന്റെ അമിതഭാരം കുറയുന്നതായി കണ്ടിട്ടുണ്ട്. വിശപ്പു കുറവുള്ളവര്‍ക്ക് ഉലുവ കഴിക്കാന്‍ കൊടുക്കുന്നത് ജര്‍മ്മിനിയില്‍ ചികിത്സയുടെ ഭാഗമാണ്.
*ഗര്‍ഭിണികളും കാന്‍സറിനുള്ള ചികിത്സയിലിരിക്കുന്നവരും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. എന്തായാലും ഉലുവ കഴിക്കുന്നതു തന്നെയാണ് നല്ലത്.