പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കിയാല്‍ ഹൃദയത്തിന് നോവും; അറിഞ്ഞിരിക്കാം ആരോഗ്യകാര്യം

Malayalilife
topbanner
 പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കിയാല്‍ ഹൃദയത്തിന് നോവും;  അറിഞ്ഞിരിക്കാം ആരോഗ്യകാര്യം

ബാച്ചിലറായി താമസിക്കുന്ന മലയാളി പ്രവാസികളിൽ പലരും പ്രഭാത ഭക്ഷണം കഴിക്കുന്നതിൽ കൃത്യനിഷ്​ഠ പാലിക്കുന്നില്ല എന്നതാണ്​ ഗൗരവതരമായ ക​െണ്ടത്തൽ. ഇതി​​​​െൻറ കാരണത്തെകുറിച്ച്​ ചോദിക്കു​േമ്പാൾ പല തരത്തിലുള്ള ഉത്തരങ്ങളാണ്​ ലഭിക്കുന്നതെന്ന്​ ഡോക്​ടർമാർ പറയുന്നു. രാവിലെ താമസിച്ച്​ എഴുന്നേൽക്കുന്നത്​ മൂലം ജോലി സ്ഥലത്തേക്ക്​  പോകാനുള്ള തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ല എന്നാണ്​ പലരുടെയും ഉത്തരം.

ഇതിൽ സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്​. വിശപ്പില്ലായ്​മ മൂലം കഴിക്കാത്തവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതായി പഠനങ്ങളിൽ വ്യക്തമാകുന്നു. സാമ്പത്തികപ്രശ്​നങ്ങൾ മൂലം പ്രഭാതഭക്ഷണം മനപ്പൂർവ്വം ഒഴിവാക്കുന്നവരും ധാരാളമുണ്ട്​. എന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്​ സ്വന്തം ശരീരത്തോട്​, പ്രത്യേകിച്ച്​ ഹൃദയാരോഗ്യത്തോട്​ ചെയ്യുന്നത്​ കടുത്ത അനീതിയാണെന്ന്​ ഡോക്​ടർമാർ പറയുന്നു.

കാരണം ലളിതമാണ്​. ഒരാൾ അത്താഴം കഴിക്കുന്നത്​ രാത്രി എട്ടിന്​ ആണെങ്കിൽ അടുത്ത ദിവസം രാവിലെ ശരീരം​ ഉൗർജത്തിനായി ഭക്ഷണം ആഗ്രഹിക്കുന്നുണ്ട്​. കാരണം അന്ന്​ ആരംഭിക്കുന്ന ദിവസത്തി​​​​െൻറ പകുതി ഉൗർജം പ്രഭാതഭക്ഷണത്തിൽ നിന്നാണ്​ ലഭിക്കേണ്ടത്​. അത്​ കഴിക്കാതിരുന്നാൽ ശരീരം, പ്രത്യേകിച്ചും ആന്തരികാവയങ്ങൾക്കും ക്ഷീണം ഉണ്ടാകും. പ്രത്യേകിച്ച്​ ഹൃദയത്തിന്​. ഹൃദയസംബന്​ധമായ അസുഖങ്ങളുമായെത്തുന്ന പ്രവാസികളിൽ കൂടുതൽ പേരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണെന്ന്​തെളിഞ്ഞിട്ടുണ്ടെന്നും ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത്​  രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോകാനും  ഹൃദയ ധമനികളിൾ തടസം ഉണ്ടാകാനും വഴിയൊരുക്കുമെന്ന്​   അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയിലെ ​പഠനഫലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്​. രാവിലെ ഉറക്കം എഴുന്നേറ്റുകഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കണമെന്നാണ്​ പറയപ്പെടുന്നത്​. 

ഏറ്റവും നല്ല പ്രഭാത ഭക്ഷണ സമയം 7.11 ആണെന്നും ന്യൂട്രീഷ്യൻമാരുടെ ഒരു പഠനം അടിവരയിടുന്നു. പച്ചക്കറികള​ും വിറ്റാമിനും നിറഞ്ഞ പ്രഭാത ഭക്ഷണമാണ്​ വേണ്ടത്​. ധാരാളം വെള്ളവും പ്രഭാതവേളയിൽ കുടിക്കുന്നതും ആരോഗ്യത്തിന്​ നല്ലതാണ്

Read more topics: # food breakfast,# some awareness ,#
food breakfast some awareness

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES