Latest News

കഞ്ഞിക്കുഴി എന്ന മലയോര കാര്‍ഷിക ഗ്രാമ പശ്ചാത്തലത്തിലൊരുങ്ങുന്ന നാദിര്‍ഷയുടെ മാജിക്ക്മഷ്‌റൂം; വെള്ളിയാഴ്ച്ച തിയേറ്ററിലേക്ക്

Malayalilife
കഞ്ഞിക്കുഴി എന്ന മലയോര കാര്‍ഷിക ഗ്രാമ പശ്ചാത്തലത്തിലൊരുങ്ങുന്ന നാദിര്‍ഷയുടെ മാജിക്ക്മഷ്‌റൂം; വെള്ളിയാഴ്ച്ച തിയേറ്ററിലേക്ക്

നദിര്‍ഷാ പൂര്‍ണ്ണമായും ഫാന്റെസി കോമഡി ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്‌റൂം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം  ജനുവരി ഇരുപത്തി മൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.

കഞ്ഞിക്കുഴി എന്നമലയോര കാര്‍ഷിക ഗ്രാമ പശ്ചാത്തലത്തില്‍ അയോണ്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം.
മാജിക്കല്‍ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമര്‍ ചിത്രമാണിത്.
പ്രത്യേക സ്വഭാവ വിശേഷങ്ങളുടെ ഉടമയായ അയോണിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകരും വിധത്തിലാണ് നദിര്‍ഷാ അവതരിപ്പിക്കുന്നത്.

ഈ കൗതുകങ്ങള്‍ ക്കൊപ്പം ജീവിത ഗന്ധിയായ നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്.വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോണ്‍ എന്ന കഥപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്.അമര്‍ അക്ബര്‍ അന്തോനി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും, കട്ടപ്പനയിലെ ഋഥിക് റോഷനിലൂടെ അഭിനേതാവായും വിഷ്ണു ഉണ്ണികൃഷ്ണനെ അഭ്രപാളികളില്‍ അവതരിപ്പിച്ച നാദിര്‍ഷയും, വിഷ്ണു ഉണ്ണികൃഷ്ണനും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.

അല്‍ത്താഫ് സലിം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണ് നായികമാര്‍.സിദ്ധാര്‍ത്ഥ് ഭരതന്‍, ഹരിശീ അശോകന്‍, ജോണി ആന്റെണി ,. ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, അഷറഫ് പിലാക്കല്‍, ബോബി കുര്യന്‍, ബിജുക്കുട്ടന്‍, ശാന്തിവിള ദിനേശ്,അബിന്‍ ബിനോ,  ഷമീര്‍ ഖാന്‍, അരുണ്‍പുനലൂര്‍, മാസ്റ്റര്‍ സുഫിയാന്‍
പൂജ മോഹന്‍രാജ്, ആലീസ്, ആകാശ് ദേവ്  എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതാണ് നാദിര്‍ഷ .കാരണം 
നാദിര്‍ഷ മികച്ച ഗായകനും , സംഗീതസം വിതയകനും ആംണ്.
ഈ ചിത്രത്തില്‍ നദിര്‍ഷാ ഈണമിട്ട അഞ്ചു ഗാനങ്ങള്‍ ഉണ്ട്.
ഇന്‍ഡ്യയിലെ പ്രശസ്ത ഗായകരായ ശങ്കര്‍ മഹാദേവന്‍, ശ്രേയാഘോഷല്‍, സോഷ്യല്‍ മീഡിയ താരംഹനാന്‍ഷാ എന്നിവരും , ജനപ്രിയ ഗായകരായ ജാസിഗിഫ്റ്റ്. വിനീത് ശ്രീനിവാസന്‍. റിമിടോമി എന്നിവരും  ഈ ചിത്രത്തില്‍ പാടുന്നു.

ബി. കെ.ഹരിനാറായണന്‍,രാജീവ്. ആലുങ്കല്‍.സന്തോഷ് വര്‍മ്മ, രാജീവ് ഗോവിന്ദന്‍, യദു   കൃഷ്ണന്‍ എന്നിവരാണ് ഗാനരചയിതാക്കള്‍.
പശ്ചാത്തല സംഗീതം - മണികണ്ഠന്‍ അയ്യപ്പ .
ഛായാഗ്രഹണം - സുജിത് വാസുദേവ്.
എഡിറ്റിംഗ് - ജോണ്‍ കുട്ടി.
കലാസംവിധാനം. എം. ബാവ.
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
മേക്കപ്പ് - പി.വി. ശങ്കര്‍.
ഹെയര്‍ സ്‌റ്റൈലിഷ് - നരസിംഹ സ്വാമി.
കോസ്റ്റ്യും - ഡിസൈന്‍-
ദീപ്തി അനുരാഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷൈനു ചന്ദ്രഹാസ്.
സ്റ്റുഡിയോ - ചലച്ചിത്രം.
ഫിനാന്‍സ് കണ്‍ട്രോളര്‍ റ സിറാജ് മൂണ്‍ ബീം.
പ്രൊജക്റ്റ് 'ഡിസൈനര്‍ - രജീഷ് പത്തംകുളം.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷാജി കൊല്ലം.
മാനേജേഴ്‌സ് - പ്രസാദ് ശ്രീകൃഷ്ണപുരം,
അരുണ്‍ കണ്ണൂര്‍, അനൂപ് തൊടുപുഴ '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം,എന്നിവിടങ്ങ
ളിലായി  ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

magicmashrooms movie release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES