Latest News

മുഖക്കുരു പോകുന്നുല്ലേ; ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ

Malayalilife
topbanner
മുഖക്കുരു പോകുന്നുല്ലേ;  ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ

ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില എളുപ്പവഴികള്‍.

1, ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്‌. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുക. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്‌ചയില്‍ രണ്ടുദിവസം സ്‌ക്രബ്‌ ഉപയോഗിച്ച്‌ മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. എന്നും മോസ്‌ച്ചറയിസിങ്ങ്‌ ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്‌.

2, ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചത്‌ മുഖക്കുരുവില്‍ ഉരസുക. ഇതിലെ സിട്രിക്കാസിഡ്‌ മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌റ്റിരിയയെ നീക്കാന്‍ സഹായിക്കും. ശേഷം പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍ക്രിം ലോഷന്‍ ഉപയോഗിക്കണം.

3, ഉരുളക്കിഴങ്ങ്‌ മുറിച്ച്‌ മുഖക്കുരുവിന്‌ മുകളിലായി 10 മിനിറ്റ്‌ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

4, മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും. മുഖക്കുരു മാത്രമല്ല ചൂടുകുരുവിനും ഈ വിദ്യ നല്ലതാണ്‌.

5, തേന്‍ ഒരു ബാക്‌റ്റീരിയ നാശിനിയാണ്‌. രാത്രിയില്‍ കിടക്കുന്നതിന്‌ മുമ്പ്‌ അല്‍പം തേന്‍ മുഖത്ത്‌ പുരട്ടുകയും ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുക.

6, മുഖത്തെ എണ്ണമയം കുറയ്‌ക്കാനായി ശര്‍ക്കര തേക്കുന്നതും നല്ലതാണ്‌. മാസത്തില്‍ രണ്ട്‌ തവണ ഇങ്ങനെ ചെയ്യാം.

7, പുതിന നീരോ പുതിന എണ്ണയോ മുഖത്ത്‌ പുരട്ടി 10 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

8, തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത്‌ പേസ്‌റ്റുണ്ടാക്കി 30 മിനിറ്റ്‌ മുഖത്ത്‌ പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

9, പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുക.

10, ദിവസവും എട്ട്‌ ഗ്ലാസ്സില്‍ കുറയാതെ വെള്ളം കുടിക്കുക.

Read more topics: # face clear and clear ,# tips new
face clear and clear tips new

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES