കണ്ണിനു നല്‍കൂ സംരക്ഷണം

Malayalilife
topbanner
കണ്ണിനു നല്‍കൂ സംരക്ഷണം

മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നും ഒരല്‍പം സമയം കണ്ടെത്തിയാല്‍ കണ്ണിനെ നമുക്ക് സൗന്ദര്യമുള്ളതാക്കി മാറ്റാം.
 

തക്കാളി നീര്
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറുന്നതിന് അല്‍പം തക്കാളി നീര് പുരട്ടുന്നത് നല്ലതാണ്. എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് തക്കാളി നീര് പുരട്ടാം.
വെള്ളരിക്ക
വെള്ളരിക്ക ചെറുതായി അരിഞ്ഞ് കണ്ണിനു മുകളില്‍ വെക്കുന്നതും കണ്ണിനെ ഫ്രഷ്നസ് നല്‍കാന്‍ സഹായിക്കുന്നു. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു.
വെള്ളരിക്കയും ഉരുളക്കിഴങ്ങും
വെള്ളരിക്ക നീരും ഉരുളക്കിഴങ്ങിന്റെ നീരും മിക്സ് ചെയ്ത് കണ്ണിന് താഴെയായി വെക്കുന്നത് കണ്ണിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.
ദിവസവും കണ്ണിനും വ്യായാമം
ദിവസവും കണ്ണിനുും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഇത് കണ്‍തടത്തിലെ കറുപ്പകറ്റി കണ്ണിന് ആരോഗ്യം നല്‍കുന്നു.
നാരങ്ങ നീര്
അല്‍പം നാരങ്ങ നീരും കണ്‍ തടത്തില്‍ പുരട്ടുന്നത് കണ്ണിന് തിളക്കം നല്‍കുന്ന ഒന്നാണ്. ഇത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
റോസ് വാട്ടര്‍
റോസ് വാട്ടറില്‍ പഞ്ഞ് മുക്കി കണ്ണിനു താഴെ വെക്കുന്നതാണ് മറ്റൊന്ന്. കണ്ണിന് താഴെയുള്ള കറുപ്പിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരമാര്‍ഗ്ഗമാണ് ഇത്.
 

Read more topics: # eye care ,# tips new
eye care tips new

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES