മോളിവുഡിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ജയറാമും സംവിധായകന്‍ രാജസേനനും. 'മേലേപറമ്പില്‍ ആണ്‍വീട്', 'സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ്', 'അനിയന്‍ ബാവ ചേട്ടന്‍ ബാവ', 'കടിഞ്ഞൂല്‍' കല്യാണം തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഈ കുട്ടുകെട്ടില്‍ വിള്ളല്‍ ഉണ്ടായതും ചര്‍ച്ചയായതാണ്.ജയറാം ഇക്കാര്യത്തില്‍ അന്നും ഇന്നും പരസ്യ പ്രതികരണത്തിന് തയ്യാറല്ല.
രാജസേനന്‍ പല തവണ വിഷയം സംസാരിച്ചു. ഇപ്പോഴിതാ കൃത്യമായി ഏത് ഘട്ടത്തിലാണ് ജയറാമുമായി അകല്‍ച്ചയിലായതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസേനന്‍. കഥയില്‍ ഇടപെടാന്‍ തുടങ്ങുകയായിരുന്നു. അതിന് ഞാന്‍ അനുവദിച്ചില്ല. ജയറാമിന് കഥയില്‍ ഇടപെടാന്‍ അറിയില്ല. ദിലീപ് കഥയില്‍ ഇടപെടും. ദിലീപിന് അതറിയാം. എന്റെ സിനിമയ്ക്ക് നാലോ അഞ്ചോ വാക്കുകള്‍ ഞാന്‍ ഫോണിലൂടെ ജയറാമിനോട് പറയും. പിന്നെ ജയറാം സ്‌ക്രിപ്റ്റ് കാണുന്നത് ലാെക്കേഷനിലായിരുന്നു.
മധുചന്ദ്രലേഖയും കനക സിം?ഹാസനവും കഴിഞ്ഞ് അടുത്തതായി പ്ലാന്‍ ചെയ്ത സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഇടപെടലുകള്‍ കാരണമുണ്ടായ പ്രശ്‌നങ്ങളുണ്ടായി. നമ്മള്‍ ഇങ്ങനെയല്ലല്ലോ ചെയ്ത് കൊണ്ടിരുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് ഞാന്‍. എങ്കില്‍ പിന്നെ ഞാനില്ല. നമുക്ക് പിന്നെ കാണാം എന്ന് ഞാന്‍.
വഴക്കിട്ടല്ല, സ്‌നേഹത്തില്‍ പറഞ്ഞതാണ്. ഒരു കൂട്ടുകെട്ടില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വലിച്ച് മാറ്റിക്കൊണ്ട് പോകാന്‍ ആളുകളുണ്ടാകും. കുറച്ച് പേര്‍ വലിച്ച് മാറ്റിയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ല. വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. ജയറാമിന്റെ മക്കളുടെ കല്യാണത്തിന് വിളിച്ചാലല്ലേ പോകാന്‍ പറ്റൂ. എന്റെ മകളുടെ കല്യാണത്തിന് വരാത്ത ആളിനെ ഞാന്‍ പിന്നെ വിളിക്കുമോ. എന്റെ മകളുടെ കല്യാണമാണ് ആദ്യം നടന്നത്. ജയറാം വന്നില്ല. അതിനാല്‍ വിളിച്ചാല്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ജയറാം ബുദ്ധിപൂര്‍വം വിളിക്കാതിരുന്നു. ഒരുപാട് കാര്യങ്ങളുണ്ട്. അതിലേക്ക് കടക്കേണ്ടെന്നും രാജസേനന്‍ പറയുന്നു.
അദ്ദേഹത്തെ വേണ്ടെന്ന് ഞാന്‍ പറയില്ല. ഒരുമിച്ചുള്ള സിനിമയ്ക്ക് ജയറാം മുന്‍കൈയെടുത്താല്‍ ചിലപ്പോള്‍ നടന്നേക്കുമെന്നും രാജസേനന്‍ പറഞ്ഞു. മധുചന്ദ്രലേഖ എന്ന തന്റെ സിനിമ ഇഷ്ടപ്പെടാതെ ചെയ്തതാണെന്ന് ഉര്‍വശി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനെക്കുറിച്ചും രാജസേനന്‍ സംസാരിച്ചു. ഉര്‍വശിക്കേ ആ റോള്‍ ചെയ്യാന്‍ പറ്റൂ എന്നെനിക്ക് അറിയാമായിരുന്നു. ജയറാമിനോട് ഞാനത് സൂചിപ്പിച്ചിരുന്നു. ഉര്‍വശി എന്നെ ഫോണില്‍ വിളിച്ചു. ജയറാം, ഇങ്ങനെയാെരു കഥ പറഞ്ഞു, എനിക്കൊന്നും മനസിലായില്ല, എറണാകുളത്ത് വരുമ്പോള്‍ കാണാന്‍ പറ്റുമോ എന്ന് ഉര്‍വശി ചോദിച്ചു. ഞാന്‍ അവരെ കണ്ട് വണ്‍ ലൈന്‍ കഥ പറഞ്ഞു. വായിച്ച ശേഷം അവര്‍ പറഞ്ഞത് എന്റെ എല്ലാ കണ്‍ഫ്യൂഷനും മാറി നമുക്ക് ചെയ്യാമെന്നാണ്. എനിക്കാ പടത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നും ഇപ്പോള്‍ ഉര്‍വശി പറഞ്ഞിട്ടുണ്ട്. അതിന് താഴെ വന്ന ട്രോളുകള്‍ കണ്ടിരുന്നോ. ഞാനതിന് മറുപടി പറയേണ്ട കാര്യമില്ല. ഇങ്ങനെയൊക്കെ ചിലര്‍ പറയുന്നുണ്ട്. അത് ശ്രദ്ധിക്കാതിരിക്കുകയാണെന്നും രാജസേനന്‍ പറയുന്നു.
നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ചും രാജസേനന്‍ പങ്ക് വച്ചു. കരിയറിന്റെ തുടക്കകാലം മുതല്‍ ഇന്ദ്രന്‍സിനെ അടുത്തറിയാവുന്ന വ്യക്തിയാണ് രാജസേനന്‍. ഇന്ദ്രന്‍സിലെ നടനെയും വ്യക്തിയെയും കുറിച്ച് പൊതുസമൂഹത്തിന് അറിയാത്ത ചില വശങ്ങളാണ് രാജസേനന്‍ പങ്കുവെക്കുന്നത്. സൗമ്യതയ്ക്കപ്പുറം തന്റെ ജോലിയില്‍ കാണിക്കുന്ന കണിശതയെയും കൃത്യനിഷ്ഠയെയും കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. സിനിമയോടുള്ള ഇന്ദ്രന്‍സിന്റെ സമര്‍പ്പണവും കാലത്തിനനുസരിച്ച് സ്വയം പരിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും അത്ഭുതപ്പെടുത്തുന്നതാണെന്ന് രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.
രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ അയാളുടെ ഏത് കാര്യവും ശ്രദ്ധിക്കുന്നൊരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ വിനയം കാപട്യമാണെന്ന് പറഞ്ഞപ്പോള്‍ അതിന് മറുപടി കൊടുത്തത് ഞാനാണ്. എത്ര വര്‍ഷമായി നേരിട്ട് കണ്ടിട്ടുള്ളവരാണ് ഞങ്ങള്‍.
'കടിഞ്ഞൂല്‍ കല്യാണം' സിനിമ മുതല്‍ എനിക്ക് പുള്ളിയെ പരിചയമുണ്ട്. ആ സമയത്ത് കോസ്റ്റ്യൂം ബോക്‌സിന്റെ പുറത്ത് ഊണും കഴിഞ്ഞിട്ട് വന്ന് ട പോലെ കിടന്നുറങ്ങുന്ന ഇന്ദ്രന്‍ ഇന്നും അത് തന്നെയാണ്. അങ്ങേര്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. സ്റ്റേറ്റ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഇദ്ദേഹത്തിന്റെ വിനയത്തെ കളിയാക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വേറൊരു മുഖം അറിഞ്ഞൂടാ. ദേഷ്യം വന്നാല്‍.. നന്നായിട്ട് ഫയര്‍ ചെയ്യുന്ന ആളാണ്. അയാളെ ഇട്ട് ചൊറിഞ്ഞ് കഴിഞ്ഞാല്‍ ഭയങ്കരമായിട്ട് ദേഷ്യം വരും.
അപ്പോള്‍ തന്നെ മനസിലായില്ലേ? ആ വിനയം സത്യസന്ധമാണ്. എന്ന് കരുതി ഒരാള് തോളത്ത് കയറിയിരുന്ന് ചൊറിഞ്ഞ് കഴിഞ്ഞാല്‍ എങ്കില്‍ പോയി തീര്‍ന്ന്. പരസ്പര ബഹുമാനം ഇല്ലാതെ സംസാരിക്കാന്‍ പറ്റില്ല. പ്രതികരിക്കും. അതിപ്പോള്‍ ആരായാലും. അതൊക്കെ കൊണ്ടാണ് ഇന്ദ്രന്‍സിനെ എനിക്ക് ഏറെ ഇഷ്ടം. സത്യസന്ധമായിട്ട് ചിന്തിക്കുന്ന പെരുമാറുന്ന ജീവിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ ദൈവം നന്നായിട്ട് കടാക്ഷിക്കുന്നുണ്ട്.
എന്നാല്‍ ഇന്ദ്രന്‍ വലിയ ദൈവ വിശ്വാസിയാണോ എന്ന് ചോദിച്ച് കഴിഞ്ഞാല്‍ അല്ല. പുള്ളി കുമ്പിട്ട് തൊഴുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. കറുപ്പിന്റെ റിവ്യൂ കണ്ട ഉടനെ പുള്ളിയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ രൂപം മുതലാക്കി കൊണ്ടാണ് സിനിമ കിട്ടിയിരുന്നത്. ചെറിയ മുഖവും മെലിഞ്ഞ ശരീരവും. അതൊക്കെ ഇപ്പോള്‍ മാറി. പുള്ളി മനഃപൂര്‍വ്വം അഭിനയിക്കാതെ തന്നെ ഒരു കഥാപാത്രത്തിന്റെ മുഖം കിട്ടുന്നുണ്ട്. ചില ടിപ്പിക്കല്‍ റോളില്‍ പുള്ളി ചുമ്മാ നിന്നാല്‍ മതി. നിസ്സഹായാവസ്ഥയൊക്കെ ഒരുരക്ഷയും ഇല്ല.
കൊട്ടാരം വീട്ടില്‍ അപ്പൂട്ടനില്‍ ആശുപത്രി പൂട്ടി കീ ജയറാമിന്റെ കയ്യില്‍ കൊടുക്കുന്നൊരു സീനുണ്ട്. പുള്ളി മാത്രമെ ഫസ്റ്റ് ഷോട്ടിലുള്ളൂ. എനിക്ക് ഇന്നും ഓര്‍മയുണ്ട്. അത് കണ്ട് അവിടെ നിന്ന ഞങ്ങളുടെ കണ്ണ് നിറഞ്ഞ് പോയി. പക്ഷേ അന്നത്തെ ഇന്ദ്രനെ ഇത്രയും പറയത്തില്ല. അന്ന് കോമഡി മാത്രം ചെയ്തിരുന്ന ഇന്ദ്രനാണ്. അന്നേ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. പക്ഷേ ഇത്രയും ഉയരങ്ങളിലേക്ക് കയറിപ്പോകുമെന്ന് സത്യത്തില്‍ കരുതിയിരുന്നില്ല.