ദഹനസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കാൻ മുരിങ്ങയ ഇല; ഗുണങ്ങൾ ഏറെ

Malayalilife
topbanner
ദഹനസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കാൻ മുരിങ്ങയ ഇല; ഗുണങ്ങൾ ഏറെ

രീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഇലയാണ് മുരിങ്ങിയ ഇല. വളരെ രുചികരമായ രീതിയിൽ ഇവ പാകം ചെയ്തു എടുക്കാറുണ്ട് എങ്കിൽ കൂടിയും ഇവയ്ക്ക് ഏറെ ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്.ഇപ്പോള്‍ മുരിങ്ങയും ‘ഇന്റര്‍നാഷണല്‍’ ആയി മാറിയിരിക്കുന്നു. ഇതിന്റെ ഗുണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

ഒന്ന്…

മുരിങ്ങ ഇല കഴിക്കുന്നതിലൂടെ ഡയറ്റ്, ജീവിതരീതി എന്നിവയുമായെല്ലാം ബന്ധപ്പെട്ടുണ്ടാകുന്ന ക്ഷീണം, തളര്‍ച്ച എന്നിവയെ പരിഹരിക്കാന്‍  കഴിയും.  ഇതിന് സഹായകമാകുന്നത് മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ‘അയേണ്‍’ ആണ്.

രണ്ട്…

 രോഗ പ്രതിരോധശേഷി അഥവാ ‘ഇമ്മ്യൂണിറ്റി’ ഇവ പ്രധാനം ചെയ്യുന്നുണ്ട്.  മുരിങ്ങക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധ്യമാണ്.  ഇതിന് സഹായകമാകുന്നത് ഇതിലടങ്ങിയിരിക്കുന്ന ‘ഫൈറ്റോന്യൂട്രിയന്റ്‌സ്’ ആണ്. ഇതിന് പുറമെ വൈറ്റമിന്‍-എ, സി, ‘അയേണ്‍’ എന്നിവയും പ്രതിരോധ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നു.

മൂന്ന്…

മുരിങ്ങയില പതിവാക്കുന്നവരില്‍ പ്രമേഹസാധ്യത താരതമ്യേന കുറഞ്ഞിരിക്കും. രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചുനിര്‍ത്താന്‍ മുരിങ്ങയിലടങ്ങിയിരിക്കുന്ന ‘ക്ലോറോജെനിക് ആസിഡ്’ ആണ് സഹായകമാകുന്നത്.

നാല്…

 മുരിങ്ങക്ക് ശരീരത്തിലെത്തുന്ന മോശം കൊളസ്‌ട്രോളിന്റെ അളവ് താഴ്ത്താന്‍ കഴിയും. ഇതുവഴി ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ അകറ്റാനും നമുക്ക് സാധ്യമാകും.

അഞ്ച്…

നിരവധി പേര്‍ ഇന്ന്  നേരിടുന്നൊരു നിത്യ ആരോഗ്യപ്രശ്‌നമാണ് ദഹനസംബന്ധമായ അസ്വസ്ഥതകള്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുരിങ്ങ സഹായകമാണ്.

ആറ്…

‘കാത്സ്യം’, ‘ഫോസ്ഫറസ്’ എന്നിവയുടെ മികച്ച സ്രോതസാണ് മുരിങ്ങ. അതിനാല്‍ മുരിങ്ങ എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണെന്ന് പറയാം. സന്ധിവാതം, എല്ല് തേയ്മാനം തുടങ്ങിയ രോഗങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കും. 

drum stick leaves for digestion problems

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES