പ്രമുഖ നടിയും തിരക്കഥാകൃത്തുമായ നിലീന്‍ സാന്ദ്ര വിവാഹിതയാകാന്‍ ഒരുങ്ങുന്നു. യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷാണ് വരന്‍. സമൂഹമാധ്യമങ്ങളിലൂടെ നിലീന്‍ സാന്ദ്ര തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്.
കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിലീന്‍ സാന്ദ്ര, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. '2018', 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' തുടങ്ങിയ ചിത്രങ്ങളിലൂടെയും നിലീന്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ക
ശ്യാമിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നിലീന്‍ വിവാഹ വാര്‍ത്ത അറിയിച്ചത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും താരം വീഡിയോക്കൊപ്പം ചേര്‍ത്തിരുന്നു. 'ഒരു സ്ത്രീയെ അനുഗ്രഹിക്കാന്‍ ദൈവം തീരുമാനിക്കുമ്പോള്‍, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്‌നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്നാണ് പറയാറുള്ളത്.
2017-ല്‍, ദൈവം എനിക്ക് എന്റെ പങ്കാളിയെ അയച്ചു - ഒരു കാമുകനായിട്ടല്ല, എന്റെ ഏറ്റവും നല്ല ചങ്ങാതിയായി. വര്‍ഷങ്ങള്‍ക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാന്‍ ഞാന്‍ ഒരുങ്ങുകയാണ്. ഞാന്‍ വെറുതെ വിവാഹിതയാവുകയല്ല... വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം എനിക്ക് അയച്ചുതന്ന ആ അനുഗ്രഹത്തെയാണ് ഞാന്‍ വിവാഹം കഴിക്കുന്നത്,' നിലീന്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ശ്യാമിനെ ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹം എന്നും നിലീന്‍ വിശേഷിപ്പിച്ചു.