Latest News

കണ്‍തടങ്ങളിലെ കറുത്ത പാട് നിങ്ങളെ അലട്ടുന്നുണ്ടോ..?പോംവഴി വീട്ടില്‍ തന്നെയുണ്ട്

Malayalilife
കണ്‍തടങ്ങളിലെ കറുത്ത പാട് നിങ്ങളെ അലട്ടുന്നുണ്ടോ..?പോംവഴി  വീട്ടില്‍ തന്നെയുണ്ട്

ന്ന് പലരുടെയും ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാട്. ഇതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ മനസ്സിനുണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം എന്നിവയും ഇതിന് കാരണമാകാറുണ്ട്. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികള്‍ തിരയുന്നവരുണ്ടാകാം. വീട്ടില്‍ തന്നെയുണ്ട് അതിനുള്ള പോംവഴികള്‍.

കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞോ, അരച്ചോ പത്ത് മിനുട്ട് കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കൂടാതെ മുഖത്തിന് നല്ല തിളക്കം നല്‍കാനും ഇത് സഹായിക്കും.

കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാനുള്ള മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ് കൃത്യസമയത്തുള്ള ഉറക്കം.

ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റാന്‍ സഹായിക്കും.

Read more topics: # dark-circle-under-eyes-remedies
dark-circle-under-eyes-remedies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES