Latest News

ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച നിസാന്‍ പട്രോള്‍  നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തിയതെന്ന സംശയം; ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്; വാഹനം കണ്ടെത്തിയത് കളമശേരിയിലെ ഷോറൂമില്‍

Malayalilife
 ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച നിസാന്‍ പട്രോള്‍  നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തിയതെന്ന സംശയം; ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്; വാഹനം കണ്ടെത്തിയത് കളമശേരിയിലെ ഷോറൂമില്‍

'ഓപ്പറേഷന്‍ നംഖോറിന്റെ' ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസാന്‍ പട്രോള്‍ വാഹനം പിടിച്ചെടുത്തത്. ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച നിസാന്‍ പട്രോള്‍ കാറാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു. 

കൊച്ചി കളമശ്ശേരിയിലെ സിഗ്‌നേച്ചര്‍ കാര്‍സ് എന്ന ഷോറൂമില്‍ നിന്നാണ് കാര്‍ പിടിച്ചെടുത്തത്. ഭൂട്ടാന്‍/നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ നിസാന്‍ പട്രോള്‍ എന്ന സംശയത്തിന്റെ പേരിലാണ് വാഹനം പിടികൂടിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കസ്റ്റംസ് അറിയിച്ചു. 

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കഴിഞ്ഞദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു. കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍കിയിരുന്നു. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന നിര്‍ദേശത്തോടെയായിരുന്നു വിട്ടു നല്‍കിയത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കൂടാതെ തൃശൂരില്‍ നിന്ന് പിടിച്ചെടുത്ത മറ്റൊരു വാഹനം വിട്ടു നല്‍കാനും തീരുമാനമായിരുന്നു.

ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന ബോധ്യത്തിന്റെയും അത്തരം ചില ഇന്റലിജന്‍സ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, വ്യക്തികള്‍ക്കെതിരേ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നുമാണ് കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞത്.

operation numkhor customs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES