Latest News

‘യദ്ഭവം തദ്ഭവതി’; കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ ഹംഗാമ ഒടിടിയിൽ

Malayalilife
‘യദ്ഭവം തദ്ഭവതി’; കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ ഹംഗാമ ഒടിടിയിൽ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ യദ്ഭവം തദ്ഭവതി ഹംഗാമ ഒടിടിയില്‍ ഡയറക്ട് ഒടിടി റിലീസായി പ്രദര്‍ശനം ആരംഭിച്ചു. മിസ്റ്ററി, സൈക്കോളജിക്കല്‍ ഹൊറര്‍, സസ്‌പെന്‍സ്, സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ എന്നിവ ചേര്‍ന്ന ചിത്രം പ്രേക്ഷകര്‍ക്ക് ത്രസിപ്പിക്കുന്ന സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക.

അമിത് റാവോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബ്രഹ്‌മഹ സിനിമാഹോളിക് ഡിജിറ്റല്‍ സ്റ്റുഡിയോസ് ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഡിജിറ്റല്‍ വിതരണ ചുമതല നിര്‍വഹിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസിന്റെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയാണ്.

കഠിനാധ്വാനം ചെയ്യാതെ ചെറിയ മോഷണങ്ങളിലൂടെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കാനായി ഒരു ഒറ്റപ്പെട്ട ഫാം ഹൗസില്‍ കയറുന്ന ഇയാള്‍, പിന്നീട് അതില്‍ നിന്ന് പുറത്തു കടക്കാനാകാതെ കുടുങ്ങിപ്പോകുന്നു. തുടര്‍ന്ന് അവിടെ നേരിടേണ്ടി വരുന്ന ദുരൂഹമായ സാഹചര്യങ്ങളാണ്  ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

yadhabhavm tadhabhavathi hungama ott

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES