കഞ്ചാവിന്റെ ഔഷധഗുണങ്ങള്‍ പ്രയോജനപ്പെടുത്തി ശരീരത്തിനു ഗുണകരമായ പാനീയവുമായി സോഫ്ട് ഡ്രിംഗ് രംഗത്തെ ആഗോളഭീമന്‍മാരായ കൊക്കക്കോള.
പുതിയ പാനീയം പുറത്തിറക്കുന്നതിന്റെ ഭാഗമായി ഔഷധ നിര്‍മാണത്തിന് കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കനേഡിയന്‍ കമ്പനിയായ അറോറ കാന്‍ബിസുമായി കൊക്കകോള ചര്‍ച്ച നടത്തി.
നാഡിയെ ബാധിക്കുന്നത് ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധ കഞ്ചാവിലുണ്ട്. ലഹരി എന്നതിലുപരി ഒഷധ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് കൊക്കക്കോള ലക്ഷ്യമിടുന്നത്.
ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കൊക്കക്കോളയുടെ പല സോഫ്ട് ഡ്രിങ്കുകള്‍ക്കും വിപണിയില്‍ വന്‍തിരിച്ചടി നരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലനില്‍പ്പിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിനെപ്പറ്റി കമ്പനി ആലോചിക്കുന്നത്.