എന്തൊക്കെയാണ് ചീസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം
കോട്ടേജ് ചീസ് എന്ന ഒരു വിഭാഗമുണ്ട്. ഇവ പാകം ചെയ്തു കഴിയ്ക്കേണ്ടതില്ലെന്ന് ഒരു ഗുണം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള കോട്ടേജ് ചീസ് ഇറച്ചിക്കു പകരം വയ്ക്കാവുന്നതാണെന്നു പറയും. പ്രോട്ടീനു പുറമെ, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഗോഡ എന്നറിയപ്പെടുന്ന ചീസുണ്ട്. ഇത് ചര്‍മത്തിനും മുടിയ്ക്കും ഗുണം ചെയ്യും. വൈറ്റമിന്‍ എ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. സിങ്കുള്ളതു കൊണ്ടുതന്നെ ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ നല്ലതാണ്.
വൈറ്റ് ചെദാര്‍ ചീസ് എന്ന ഒരിനമുണ്ട്. കുറഞ്ഞ കൊഴുപ്പടങ്ങിയിട്ടുള്ള ഇതാണ് സാന്റ്്വിച്ച്, ബര്‍ഗര്‍ എന്നിവയുടെ കൂടെ കഴിയ്ക്കുവാന്‍ കൂടുതല്‍ നല്ലത്. ഇവയിലെ വൈറ്റമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മകോശങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
മൊസാറെല്ല ചീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ചീസാണ് പിസ, പാസ്ത, സാലഡ് എന്നിവയില്‍ സാധാരണ ഉപയോഗിക്കാറ്. ഇവ പൊതുവെ കൊഴുപ്പു കുറഞ്ഞ ചീസ് എന്നാണ് അറിയപ്പെടുന്നത്. ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത്തരം ചീസ് നല്ലതാണ്.
കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കണ്ണിന് അത് കൂടുതല്‍ ഗുണം ചെയ്യും.
രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു.
അത് പോലെ തന്നെയാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ചീസ് ഏറെ നല്ലതാണ്.