Latest News

തുടര്‍ച്ചയായി ഇരിക്കുന്നതില്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ വ്യായാമ രീതികള്‍ ഒന്നു പരീക്ഷിച്ച് നോക്കിക്കോളൂ

Malayalilife
തുടര്‍ച്ചയായി ഇരിക്കുന്നതില്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ വ്യായാമ രീതികള്‍ ഒന്നു പരീക്ഷിച്ച് നോക്കിക്കോളൂ


തുടര്‍ച്ചയായുള്ള ഇരിപ്പ് ശരീരം വഴങ്ങാതിരിക്കാന്‍ കാരണമാകും.മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലിചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കുന്ന്ു. എന്നാല്‍, ലളിതമായ ഈ അഞ്ചു വ്യായാമങ്ങള്‍ ഈ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മാറ്റം നല്‍കാന്‍ സഹായിക്കും.

1) പാദം നിലത്ത് പൂര്‍ണമായും ഉറപ്പിക്കുക. ഇടുപ്പ് മുന്നോട്ടും പിന്നോട്ടും പതുക്കെ വളയ്ക്കുക. പല തവണ ഇത് ആവര്‍ത്തിക്കുന്നതിലൂടെ പേശികള്‍ക്ക് അയവ് ലഭിക്കും

2) വലതുമുട്ട് ഉയര്‍ത്തി, ഇടതുകാലിന്റെ മുകളില്‍ വെക്കുക. വലതുഭാഗത്തേക്ക് ഇടുപ്പ് തിരിക്കുക. ഇത് എതിര്‍ദിശയിലും ആവര്‍ത്തിക്കുക.

3) കസേരയുടെ അറ്റത്തേക്ക് ഇരിക്കുക. ഉപ്പൂറ്റി മാത്രം നിലത്തു മുട്ടുന്ന രീതിയില്‍ ഇരുകാലുകളും വിടര്‍ത്തുക. വലതുകാല്‍മുട്ട് ഉയര്‍ത്തി ഇടതുകാല്‍മുട്ടില്‍ വെക്കുക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. തുടയുടെ പിന്‍വശത്തെ ഞരമ്പുകള്‍ക്ക് ആശ്വാസം തോന്നുന്ന വരെ ചെയ്യുക.അതുപോലെ കസേരയുടെ അറ്റത്തേക്ക് ഇരിന്നിട്ട് വിരലുകള്‍ മുകളിലേക്ക് ഉയര്‍ത്തി, കൈകള്‍ പിന്‍ഭാഗത്തേക്ക് കൊണ്ടുവരിക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. ഓരോശ്വാസത്തിലും വാരിയെല്ല് ഉയരുന്നതായി അനുഭവപ്പെടണം.

4) ഇരുകൈകളും കഴുത്തിനു മുകളില്‍, തലയ്ക്കു പിന്നിലായി ചേര്‍ത്തുപിടിക്കുക. വലതു ചെവി, വലതു തോളിലേക്കു ചരിക്കുക, തിരികെ നേരെയാക്കുക. ഇടത്തേക്കും ഇതാവര്‍ത്തിക്കുക. ശേഷം, കഴുത്ത് ഇരുവശത്തേക്കും പരമാവധി തിരിക്കുക.


 

exercise to control problems of prolonged sitting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES