ചുരക്ക ജ്യൂസ് കഴിച്ച് ഒരു സ്ത്രീ മരിച്ച സംഭവം വൻ ആശങ്കകളാണ് പരത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഗത്തിൽ പെട്ട പച്ചക്കറികൾ പോലും തൊടാൻ ഇതെ തുടർന്ന് നിരവധി പേർക്ക് ഭയമുണ്ട്. ഇതിന്റെ ഭാഗമായി കുക്കുംബറും അപകടകാരിയാണോ...? എന്ന ചോദ്യം നിരവധി പേർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിനെ ചൊല്ലി അനാവശ്യമായ ഭയം വേണ്ടെന്നും മറിച്ച് മറിച്ച് ഈ വക പച്ചക്കറികൾക്ക് കയ്പുണ്ടെങ്കിൽ കഴിക്കരുതെന്നുമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ജ്യൂസ് കഴിച്ച സ്ത്രീ മരിച്ച സംഭവം അഴിച്ച് വിട്ടിരിക്കുന്നത് വൻ വിവാദമാണ്.
ചുരങ്ങ, കുകുംബർ എന്നിവ അടങ്ങുന്ന കുകുർബിറ്റ്സ് അഥവാ കുകുർബിടാസി കുടുംബത്തിലെ എല്ലാ പച്ചക്കറികളെ ചൊല്ലിയും ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഈ കുടുംബത്തിലെ പച്ചക്കറികൾ കുറച്ച് വിഷമയമാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണെന്നാണ് റൂബി ഹാൾ ക്ലിനിക്കിലെ ഗസ്സ്ട്രോഎന്ററോളോജിസ്റ്റായ ഡോ ശീതൾ ഡാഡ്ഫെയിൽ പറയുന്നത്. ഇത്തരത്തിൽ വിഷമുള്ള പച്ചക്കറികൾ ഏത് രൂപത്തിൽ ഉപയോഗിച്ചാലും ചിലർക്ക് ഛർദി, രക്തം ഛർദിക്കൽ , ചിലരിൽ മരണം വരെ സംഭവിക്കാനിടയുണ്ടെന്നും ശീതൾ മുന്നറിയിപ്പേകുന്നു.
അതിനാൽ ചുരങ്ങ, കുകുംബർ തുടങ്ങിയ പച്ചക്കറികൾ കയ്പുണ്ടെങ്കിൽ കഴിക്കരുതെന്നും അവർ നിർദേശിക്കുന്നു. ഇത്തരം പച്ചക്കറികൾ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ ഇവയെ ചൊല്ലി അനാവശ്യം വേവലാതി വേണ്ടെന്നുമാണ് മറ്റൊരു ഡോക്ടറായ ഡോ. അജിത്ത് കോൽഹാൽട്ട്കർ പറയുന്നത്.ചുരങ്ങ കഴിച്ച് സ്ത്രീ മരിച്ചത് പോലുള്ള സംഭവങ്ങൾ അപൂർവമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത്തരം പച്ചക്കറികൾക്ക് കയ്പ് അനുഭവപ്പെട്ടാൽ അത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇവ വൃത്തിയുള്ള സ്ഥലത്ത് നിന്നും മാത്രമേ വാങ്ങാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.
പച്ചക്കറികൾ വൃത്തിയുള്ള ഇടത്ത് നിന്നല്ല വാങ്ങുന്നതെങ്കിൽ അവ പലവിധത്തിൽ വിഷമയാകുന്നതിന് സാധ്യതയേറുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.നല്ല ഗുണമേന്മയുള്ള പച്ചക്കറികൾ മാത്രമേ വാങ്ങാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു. അടുത്തിടെ ചുരങ്ങ ജ്യൂസ് കഴിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ആ ചുരങ്ങയിൽ കുകുർബിറ്റാസിൻ കൂടുതലുണ്ടായതിനാലാണെന്നാണ് ഡോ. ഭൂഷൻ ശുക്ല പറയുന്നത്. ഇത് പ്രകൃതിപരമായ ഒരു വിഷമാണെന്നും ഇത് കുകുംബർ കുടുംബത്തിലെ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അതിനാൽ ഇതിന് കയ്പുണ്ടെങ്കിൽ കഴിക്കാതിരിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.