* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീപ്പ്് തുടങ്ങിയവ മറ്റുളളവർ ഒഴിവാക്കുക
* വിരലുകൾക്കിടയിലെ ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക. നനഞ്ഞ സോക്സ് ഉപയോഗിക്കരുത്
* ശരീരത്തിൽ മടക്കുകളും ചുളിവുകളും ഉളള ഭാഗങ്ങൾ ഈർപ്പരഹിതമാക്കി സൂക്ഷിക്കുക
* മറ്റുളളവർ ഉപയോഗിച്ച ചീപ്പ്, സോപ്പ്, തോർത്ത്, സോക്സ് മുതലായവ ഉപയോഗിക്കരുത്.
* ഇറുകിയ വസ്ത്രധാരണരീതി ഉപേക്ഷിക്കുക
* കോട്ടണ്‍ അടിവസ്ത്രങ്ങൾ ശീലമാക്കുക. അടിവസത്രങ്ങൾ കഴുകി വെയിലത്ത് ഉണക്കണം. ദിവസവും രണ്ടുതവണ മാറി ഉപയോഗിക്കുക.
* വേനൽക്കാലത്തും മറ്റും ആൻറി ഫംഗൽ സ്പ്രേ, പൗഡർ എന്നിവ ചർമരോഗവിദഗ്ധന്റെ ഉപദേശപ്രകാരം തെരഞ്ഞെടുത്ത് ഉപയോഗിക്കുക. സ്വയംചികിത്സ ഒഴിവാക്കുക.