സൗന്ദര്യം സംരക്ഷിക്കാന്‍ ഒട്ടനവധി മാര്‍ഗങ്ങള്‍ നാം തേടാറുണ്ട്. ക്രീമുകളും ഓയിലുകളും അടക്കം നിരവധി പരീക്ഷണങ്ങള്‍ നാം നടത്തുന്നു. ചിലത് ഫലിക്കും ചിലത് പരാജയപ്പെടും. എന്നാല്‍ യോഗ്യമായ വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിലാണ് നാം ശ്രദ്ധവയ്ക്കേണ്ടത്. വെറുതെ ദേഹത്തും മുഖത്തും ഒരു പാട് സാധനങ്ങള്‍ വാരിത്തേച്ചിട്ടു കാര്യമില്ല. ഗുണമുള്ളവ തന്നെ വേണം ഉപയോഗിക്കാന്‍.അത്തരമൊരു ലേപനമാണ് വാള്‍നട്ട് ഓയില്‍.
വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ ഈ എണ്ണയ്ക്ക് ശരീരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. മുഖത്തുണ്ടാകുന്ന ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതിരിക്കാനും പറ്റിയ വഴിയാണ് വാള്‍നട്ട് ഓയില്‍. ഇതിന്റെ എണ്ണമയമാണ് ഈ ഗുണം നല്‍കുന്നത്. അണുബാധയകറ്റുന്നതിനും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. ശരീരത്തില്‍ എവിടെയെങ്കിലും പൂപ്പല്‍ ബാധയുണ്ടായാല്‍ ഇവിടെ വാള്‍നട്ട് ഓയില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ അല്‍പം വെളുത്തുള്ളി ചതച്ചിട്ടാല്‍ ഫലം ഇരട്ടിയ്ക്കും. സോറിയാസിസ് പോലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. കുളിയ്ക്കുന്നതിനു മുന്‍പോ ശേഷമോ ഈ എണ്ണ രോഗം ബാധിച്ചിടത്തു തേയ്ക്കുക. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്ട് ഓയില്‍. ഹൃദയരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ അകറ്റാന്‍ വാള്‍നട്ട് ഓയില്‍ സഹായിക്കും.