നാമെല്ലാം ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്ന ഒരു രോഗം! ശ്വാസകോശാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.
മനുഷ്യരാശി ഏറെ ഭയത്തോടെ കാണുന്ന ഒരു രോഗാവസ്ഥയാണ് ക്യാന്‍സര്‍. കുട്ടികളെയും മുതിര്‍ന്നവരെയും എപ്പോള്‍ വേണമെങ്കിലും കാര്‍ന്നു തിന്നാന്‍ ശേഷിയുള്ള ഒരു അസുഖം. വ്യത്യസ്ത തരത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടെങ്കിലും, ശ്വാസകോശ അര്‍ബുദമാണ് അതില്‍ ഏറ്റവും മാരകമായത് എന്ന് വേണമെങ്കില്‍ പറയാം. ഇന്ന്, ലോകമെമ്പാടുമുള്ള ക്യാന്‍സറുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളില്‍ ഏതാണ്ട് 19 ശതമാനത്തോളവും ശ്വാസകോശ ക്യാന്‍സര്‍ മൂലമാണ് സംഭവിക്കുന്നത്.
സ്ഥിരമായി പുകവലിക്കുന്നവരില്‍ അല്ലെങ്കില്‍ ഹാനികരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രാരംഭ ഘട്ടത്തില്‍, ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ (Lung Cancer Symptoms) തിരിച്ചറിയുന്നത് സാധാരണഗതിയില്‍ ബുദ്ധിമുട്ടാണ്, ചിലപ്പോള്‍ രോഗാവസ്ഥ കൂടുന്ന ഘട്ടത്തില്‍ എത്തുന്നതുവരെ, അത് തിരിച്ചറിയാന്‍ പോലും കഴിയില്ല. എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന ചില പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് അറിയുന്നത് മാരകമായ രോഗബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ, കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാന്‍ അത് നിങ്ങളെ സഹായിക്കും.
വിട്ടുമാറാത്ത ചുമ
ജലദോഷമോ പനിയോ മൂലം ഒരാള്‍ക്ക് ചുമ ഉണ്ടാകാം. എന്നാല്‍ രണ്ട് അവസ്ഥകളിലും ചുമ പത്ത് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല. ശ്വാസകോശ അര്‍ബുദം ബാധിച്ചവരില്‍, ചുമ പതിവായി കാണപ്പെടുന്നു. വര്‍ഷം മുഴുവനും ഒരു കാരണവുമില്ലാതെ അവര്‍ക്ക് തുടര്‍ച്ചയായി ചുമ ഉണ്ടായേക്കാം. നിങ്ങളുടെ ശ്വാസനാളത്തിലേക്കും ശ്വാസകോശത്തിലേക്കും പുറത്ത് നിന്നുള്ള കണങ്ങള്‍ കടക്കുന്നത് തടയാനുള്ള ഒരു മാര്‍ഗമാണ് ചുമയെങ്കിലും, വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശ കാന്‍സറിന്റെ ഒരു പ്രധാന ലക്ഷണം.
ശ്വാസതടസ്സം
ക്യാന്‍സര്‍ കോശങ്ങള്‍ ശ്വാസകോശത്തില്‍ അതിവേഗം പെരുകാന്‍ തുടങ്ങുമ്പോള്‍, അവ ശ്വാസനാളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ ഇടുങ്ങിയതാക്കുകയോ ചെയ്യുന്നു, അങ്ങനെ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറയുന്നു. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നതിന് ആവശ്യമായ വായു ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് വ്യക്തിക്ക് ശ്വാസതടസ്സം സൃഷ്ടിക്കുന്നു. ഒന്ന് രണ്ട് പടികള്‍ കയറി നടന്നാല്‍ പോലും ആ വ്യക്തിക്ക് ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
തൊണ്ടയടപ്പ്
ജലദോഷമോ മറ്റ് രോഗങ്ങളോ ഇല്ലാതെ ശബ്ദത്തിന് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക, തൊണ്ട അടഞ്ഞതുപോലുമ്മ ശബ്ദം കൂടുതല്‍ കാലത്തേയ്ക്ക് ഉണ്ടെങ്കില്‍ അതൊരു രോഗ ലക്ഷണമാകാം. അതിനാല്‍, നിങ്ങളുടെ ശബ്ദത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കണ്ടാല്‍, എത്രയും വേഗം ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും, നിങ്ങളുടെ ശബ്ദം മാറാനുള്ള ഒരേയൊരു കാരണം ശ്വാസകോശ അര്‍ബുദം മാത്രമല്ല. അതിനാല്‍, പരിഭ്രാന്തരാകരുത്, സ്ഥിരീകരണത്തിനായി ശരിയായ രോഗനിര്‍ണയം നടത്തുക.
ശരീര വേദന
ശരീര വേദന ഒരു പൊതു ആരോഗ്യ പ്രശ്‌നമാണ്, അത് നമ്മുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നതുവരെ മിക്ക ആളുകളും പലപ്പോഴും ഈ വേദന അവഗണിക്കുന്നു. നിങ്ങളുടെ ശരീരത്തിന് വേദന അനുഭവപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്; ഇത് വളരെ നേരം ഇരുന്നതിന് ശേഷമോ കഠിനമായ വ്യായാമത്തിന് ശേഷമോ ആകാം. എന്നാല്‍ ഇവ അപൂര്‍വമായ കേസുകളാണ്, മാത്രമല്ല ചിലപ്പോള്‍ ശരീരം മുഴുവന്‍ വേദനയുണ്ടാകാം. എന്നാല്‍ ശ്വാസകോശ അര്‍ബുദം ബാധിച്ചവര്‍ക്ക് പ്രത്യേകിച്ച് നെഞ്ചിലോ തോളിലോ പുറകിലോ വേദന അനുഭവപ്പെടാം. ഇത്തരക്കാരുടെ സ്ഥിരം ആരോഗ്യപ്രശ്‌നമാണ് ശരീര വേദന.
ഭാരക്കുറവും ക്ഷീണവും
ഒരു ചെറിയ കാലയളവിനുള്ളില്‍ വിശദീകരിക്കാനാകാത്ത വിധം ശരീരത്തിന് ഭാരക്കുറവ് 4 കിലോയോ അതില്‍ കൂടുതലോ കുറയുന്നത് ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം, അതിലൊന്ന് ശ്വാസകോശ അര്‍ബുദമാകാം. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച വിശപ്പില്ലായ്മയ്ക്കും ശരീരഭാരത്തില്‍ മാറ്റത്തിനും ഇടയാക്കും. ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സര്‍ ബാധിക്കുമ്പോള്‍, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം കാന്‍സര്‍ കോശങ്ങള്‍ കഴിക്കുന്നു, ഇത് ക്ഷീണത്തിനും ശരീരഭാരം കുറയ്ക്കാനും ഇടയാക്കുന്നു. ശരീരഭാരത്തിലെ മാറ്റം അവഗണിക്കാന്‍ പാടില്ലാത്ത ഒരു പ്രധാന രോഗ ലക്ഷണമാണ്.