Latest News

കാലില്‍ നീര് വരുന്നത് നിസ്സാരമായി തള്ളികളയരുത്;നീര് ഒരു രോഗമല്ല രോഗ ലക്ഷണമാണ്

Malayalilife
കാലില്‍ നീര് വരുന്നത്  നിസ്സാരമായി തള്ളികളയരുത്;നീര് ഒരു രോഗമല്ല രോഗ ലക്ഷണമാണ്

കാലില്‍ നീരു വന്നാലുടന്‍ ചൂടു വയ്ക്കുകയോ  ഐസ് വയ്ക്കുകയോ ചെയ്യുന്നതാണ് പലരുടേയും രീതി. എന്നാല്‍ എന്തുകൊണ്ടാണ് നീരു വന്നത് എന്നറിയാതെ ചൂടു വയ്‌ക്കേണ്ടിടത്തു തണുപ്പു വെച്ചാല്‍ അത് വിപരീതമായി വരും. ഇത്തരം തെറ്റായ അറിവ്  മതി പ്രശ്‌നം ഗുരുതരമാകാന്‍. 

നീര് ഒരു രോഗമല്ല. രോഗത്തിന്റെ ലക്ഷണം മാത്രമാണ്. വീഴ്ചയില്‍ സംഭവിക്കുന്ന ലിഗമെന്റ് ടിയര്‍, എല്ലിനുണ്ടാകുന്ന പൊട്ടല്‍ എന്നിവയൊക്കെ നീരു വരാന്‍  പ്രധാന കാരണം. ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങി പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം കൃത്യമല്ലെങ്കിലും കാലില്‍ നീരു വരും. ഒരു കാലില്‍ മാത്രം നീരു വരുന്നതിലും കൂടുതല്‍ ശ്രദ്ധവേണം രണ്ടു കാലുകള്‍ക്കും നീരു വന്നാല്‍. ഹൃദയത്തിനു തകരാറുണ്ടെങ്കില്‍ വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴും കാലില്‍ നീരു വരാനുള്ള സാധ്യതയുണ്ട്. തുടര്‍ച്ചയായി നീരു വരുന്നെങ്കില്‍ ഡോക്ടറെ കാണാന്‍ മറക്കരുത്. 

രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ക്കു മരുന്ന് കഴിക്കുന്നവരില്‍ പാര്‍ശ്വഫലമായി കാലില്‍ നീരു വരാം. അങ്ങനെയുള്ളപ്പോള്‍ ഡോക്ടറോട് പറഞ്ഞ് ആ മരുന്ന് മാറി മറ്റൊന്ന് പകരം വാങ്ങാം. നീരുള്ളപ്പോള്‍ കസേരയില്‍ കാല്‍ തൂക്കിയിട്ടിരിക്കാതെ കഴിവതും ചമ്രം പടിഞ്ഞിരിക്കുകയോ മുന്നില്‍ ചെറിയ സ്റ്റൂളിട്ട് അതിനു മുകളില്‍ കാലുയര്‍ത്തി വയ്ക്കുകയോ ചെയ്യുക. 

Read more topics: # Leg ,# swelling,# cause
Leg ,swelling, cause

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES