നല്ല ഉറക്കത്തിന്
കിവിപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ നല്ല ഉറക്കത്തിന് സഹായിക്കുന്നു. ദിവസേന കിവിപ്പഴം കഴിക്കുന്നത് ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കിവി പഴം വലിയൊരു പരിഹാരമാണ്. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കവിപ്പഴം കഴിക്കുന്നത് ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അയേണ്‍ ആഗിരണം ചെയ്യുന്നു
അയേണ്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് കിവി. ശരീരത്തില്‍ അയേണ്‍ കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.
നല്ല ദഹനത്തിന്
ധാരാളം എന്‍സൈമുകള്‍ കിവിയില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. ഇത് മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു.
മകുലാര്‍ ഡിജനറേഷന്‍
കാഴ്ച സംബന്ധമായ പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഇന്ന് അധികവും ആളുകള്‍ നേരിടുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ കിവി നല്ലതാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കിവി വളരെയധികം സഹായിക്കുന്നു.
ഗര്‍ഭകാലത്തെ ആരോഗ്യം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിവി പഴം. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യം സംരക്ഷിക്കുന്നതിനും കിവി നല്ലതാണ്.
ക്യാന്‍സറിനെ ഇല്ലാതാക്കുന്നു
ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കിവി. ഇതിലുള്ള ആന്റി ഓക്സിഡന്റ് വിറ്റാമിന്‍ ഫൈബര്‍ എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാര്‍ബുദം, വയറ്റിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കിവി.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു കിവി പഴം. അണുബാധ പോലുളള അസുഖങ്ങള്‍ക്ക് കിവിപ്പഴം നല്ലൊരു പരിഹാരമാണ്.
വിറ്റാമിന്‍ സി
കിവി പഴം എന്ന് പറയുന്നത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ്. 100 ഗ്രാം കിവി പഴത്തില്‍ 154 ശതമാനത്തോളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റിഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ആന്റി ഓക്സിഡന്റ് ധാരാളം
ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും ഡിഎന്‍എ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പല വിധത്തിലുള്ള കാരണങ്ങളെ തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.