തമിഴകത്തിന്റെ പ്രിയപ്പെട്ട 'ചോക്ലേറ്റ് ബോയ്' ആയി മാറിയ നടനാണ് മാധവന്‍.മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടന്‍ 2016ല്‍ സാലാ ഖാഡൂസ് ചെയ്യുന്നതിനുമുമ്പ് ബ്രേക്ക് എടുത്തതിനേക്കുറിച്ച് ഇ്‌പ്പോള്‍ മനസ് തുറക്കുകയാണ്.
ചെയ്യുന്ന ജോലിയില്‍ നിരാശ തോന്നിയതിനാലാണ് അന്ന് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചതെന്ന് മാധവന്‍ പറഞ്ഞു. ഒരിക്കല്‍ ഒരു തമിഴ് ഗാനത്തിന്റെ ഷൂട്ടിനായി സ്വിറ്റ്‌സര്‍ലന്റില്‍ പോയപ്പോള്‍, അവിടെയുണ്ടായിരുന്ന സ്വിസ് കര്‍ഷകന്‍ ഇവരെന്താണ് ചെയ്യുന്നതെന്ന ഭാവത്തില്‍ പുച്ഛത്തോടെ
നോക്കി. ആദ്യം തനിക്ക് ദേഷ്യംതോന്നിയെങ്കിലും പിന്നീട് അതേക്കുറിച്ചു ചിന്തിച്ചു. മറ്റുള്ളവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അവസ്ഥയായിരുന്നു.
താന്‍ നന്നായി സംസാരിക്കാനറിയുന്ന ആളാണ്, തോക്ക് ഉപയോഗിക്കാനറിയാം, കുതിര സവാരി ചെയ്യും, ഒരുപാടുകാര്യങ്ങള്‍ ചെയ്യും. പക്ഷേ എന്റെ സിനിമകളില്‍ ഇതൊന്നും കാണിക്കുന്നില്ല. പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. പിന്നീട് താന്‍ ചെയ്യുന്നത് തെറ്റാണെന്ന് സ്വയം തിരിച്ചറിഞ്ഞുവെന്നും മാധവന്‍ പറഞ്ഞു.
ഒട്ടും സന്തോഷത്തോടെയല്ല താന്‍ ജോലി ചെയ്യുന്നതെന്ന് ഭാര്യ തിരിച്ചറിഞ്ഞതിനേക്കുറിച്ചും മാധവന്‍ പറഞ്ഞു. എന്താണ് തനിക്ക് പറ്റിയതെന്ന് ചോദിച്ച ഭാര്യ, നീ ജോലിക് പോകുന്നത് അതില്‍ നിന്ന് തിരികെവരണം എന്നതുപോലെയാണെന്ന് പറഞ്ഞു. അത് തന്നെ ഇരുത്തിച്ചിന്തിപ്പിക്കുകയും ബ്രേക്ക് എടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. പരസ്യച്ചിത്രങ്ങളില്‍പ്പോലും അഭിനയിക്കുന്നത് നിര്‍ത്തുകയും ധാരാളം യാത്രകള്‍ ചെയ്യുകയും ചെയ്തു. അന്ന് ബ്രേക്കെടുത്തപ്പോള്‍ ലഭിച്ച ഉള്‍ക്കാഴ്ചയില്‍ നിന്നാണ് ഇന്നും ജീവിക്കുന്നതെന്നും മാധവന്‍ പറഞ്ഞു.
ബ്രേക്കിനുശേഷം തിരിച്ചുവന്നപ്പോഴാണ് തനിക്കൊപ്പം ജോലിചെയ്തിരുന്ന സംവിധാകന്‍ തന്നെപ്പോലെ പുരോഗമന ചിന്താഗതിക്കാരല്ലെന്ന് മനസ്സിലാക്കിയത്. അങ്ങനെ പുതിയ ആളുകള്‍ക്കൊപ്പം ജോലിചെയ്യാന്‍ തീരുമാനിച്ചുവെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.