Latest News

ദിവസേന ബദാം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ 

Malayalilife
ദിവസേന ബദാം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ 

രീരത്തിന് ആവശ്യമായ എന്‍സൈമുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, സെല്ലുലോസ്, പ്രോട്ടീന്‍ എന്നിവ ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍ നല്ലതു പോലെ കുതിരാത്ത ബദാം പലപ്പോഴും ദഹനത്തിന് സഹായിക്കുകയില്ല. ചൂടുവെള്ളത്തില്‍ ആയതു കൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങള്‍ ധാരാളം ലഭിക്കുകയും നല്ലതു പോലെ കുതിര്‍ന്ന ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ദിവസേന ബദാം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം. 

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു കുതിര്‍ത്ത ബദാം. ചൂടുവെള്ളത്തില്‍ കുതിര്‍ത്തതു കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഉത്തമമാണ്. അമിത വിശപ്പിന് പരിഹാരം കാണുകയും ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കുതിര്‍ത്ത ബദാം.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ദിവസവും ആറ് ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ എഴുന്നേറ്റ് കഴിക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. അതിനെ കുറക്കുന്നതിന് സഹായിക്കുന്നു ബദാമിന്റെ ഉപയോഗം. ഇത് ഹൃദയത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഹൃദയമിടിപ്പിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങളുണ്ട്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ജോലിത്തിരക്കും കുടുംബ പ്രശ്‌നങ്ങളും എന്ന് വേണ്ട മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഈന്തപ്പഴവും ബദാമും കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈന്തപ്പഴം. ഈന്തപ്പഴവും ബദാമും പാലില്‍ അരച്ച് ചേര്‍ത്ത് കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

പുരുഷന്‍മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിയ്ക്കുന്നത് എല്ലാ ലൈംഗിക പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബദാം ഉത്തമമാണ്. ഇത് പെട്ടെന്നുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന രോഗാവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ബദാം. ബദാമിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് ആണ് ഇതിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ബദാമിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നില്ല. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ സഹായിക്കുന്നു.

Read more topics: # Benefits,# of daily eating,# Badam
Benefits of daily eating Badam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES