Latest News

വെറും വയറ്റില്‍ ചായയും കാപ്പിയും ഒഴിവാക്കൂ; ഒരു നുളളു കരുമുളകുപൊടി ചേര്‍ത്ത് ചൂടു വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

Malayalilife
 വെറും വയറ്റില്‍ ചായയും കാപ്പിയും ഒഴിവാക്കൂ; ഒരു നുളളു കരുമുളകുപൊടി ചേര്‍ത്ത് ചൂടു വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

രാവിലെ എഴുന്നേറ്റാല്‍ സ്ഥിരം കുടിക്കുന്നത് ഒന്നെങ്കില്‍ ചായ അതും അല്ലെങ്കില്‍ കോഫി.  എഴുന്നേറ്റാല്‍ ഉടന്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ്് കുരുമുളക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു നുള്ള് കുരുമുളക് പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

കുരുമുളകിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ശരീരത്തിലെ ടോക്സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ടു തന്നെ കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്‌സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം.
പനി , ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാന്‍ നല്ലൊരു മരുന്നാണ് കുരുമുളക് വെള്ളം. ഗ്യാസ് ട്രബിള്‍ പ്രശ്‌നമുള്ളവര്‍ ദിവസവും വെറും വയറ്റില്‍ കുരുമുളക് വെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ലതാണ് കുരുമുളക് വെള്ളം. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെ വെറുവയറ്റില്‍ ചായയും കാപ്പിയും കുടിക്കുന്നത് വളരെ ദോഷമാണെന്നും അത് പല രോഗങ്ങള്‍ക്കും കാരണമാകുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നുണ്ട്.

Read more topics: # Avoiding tea,# coffee ,# empty stomache
Avoiding tea and coffee in empty stomache

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES