രുചികരമായ ‌പാലുണ്ട തയ്യാറാക്കാം

Malayalilife
topbanner
രുചികരമായ ‌പാലുണ്ട തയ്യാറാക്കാം

രിപ്പൊടിയും പാലും പഞ്ചസാരയും  ചേർത്ത് അതേവഗം തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പാലുണ്ട. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 


ചേരുവകൾ


അരിപ്പൊടി - 1 കപ്പ്

പാൽ - 1 കപ്പ്

പഞ്ചസാര - അരക്കപ്പ്
6
ഏലക്കാപ്പൊടി - അരടീസ്പൂൺ

 ഉപ്പ് - കാൽടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ഉണങ്ങിയ തേങ്ങ പീര (Desiccated coconut ) - 1/4 കപ്പ്‌


തയ്യാറാക്കുന്ന വിധം


ഒരു പാനിലേക് ആവശ്യത്തിന്  പാൽ പഞ്ചസാര എന്നിവ ചേർത്ത് ചൂടാകുമ്പോൾ ഉപ്പ് ,നെയ്യ്, ഏലക്കാപ്പൊടി എന്നിവ കൂടി ചേർക്കുക. ശേഷം  ആ കൂട്ട്‌ തിളക്കുമ്പോൾ അരിപ്പൊടി ഇട്ടു നന്നായി  യോജിപ്പിച്ചെടുക്കുക. പിന്നാലെ അവ ഒരു  ബൗളിലോട്ട് മാറ്റി നന്നായി കുഴച്ചെടുക്കുക .കുറേശ്ശെ എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ  ആക്കിയെടുക്കുക. ശേഷം അത്‌ ഇനി 10 മിനുട്ട് ആവിയിൽ വേവിച്ചെടുക്കുക . ഒടുവിൽ  തേങ്ങയിൽ പൊതിഞ്ഞു എടുക്കാവുന്നതാണ്.
 

Read more topics: # tasty,# palunda reciepe
tasty palunda reciepe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES