ആവശ്യമുള്ളവ
കരിമീൻ വെട്ടിക്കഴുകി, നടുവെ മുറിച്ച് വെക്കുക. മൺചട്ടി അല്ലെങ്കിൽ നല്ല കുഴിയുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ഇട്ട് പൊട്ടിക്കുക. അതിലേക്ക് ചതച്ചുവെച്ച കൊച്ചുള്ളി വഴറ്റി , ശേഷം ഇഞ്ചിയും ,കരിവേപ്പിലയും ചേർത്ത് വഴറ്റുക. മുളക് പൊടി , മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉലുവ, ഉപ്പ് എന്നിവ അൽപ്പം വെള്ളം ചേർത്ത് കുഴച്ച് വഴറ്റി വെച്ചിരിക്കുന്ന ഉള്ളി ഇഞ്ചി കൂട്ടിലേക്ക് ചേർത്ത്, തീ കുറച്ച് നന്നായി വഴറ്റുക. എണ്ണതെളിഞ്ഞ് അരപ്പിന്റെ നിറം നല്ല കടും ചുവപ്പായിക്കഴിഞ്ഞാൽ പുളിവെള്ളവും, പുളി രണ്ടായി കീറിയിട്ടതും ചേർത്ത് തിളക്കാൻ അനുവദിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ മീൻ കഷണങ്ങളും ചേർത്ത്, തീ കൂട്ടിവെച്ച്, ചട്ടി അടച്ചുവെച്ച് ഒരു 15 മിനിറ്റ് വേവിക്കുക. അതു കഴിഞ്ഞ് അടപ്പ് തുറന്ന് വെച്ച് ഒരു 10 മിനിറ്റ് കൂടി തീ കുറച്ചുവെച്ച്,ചാറ് കുറുകാൻ അനുവദിക്കുക. തീ അണച്ച് , 2 സ്പൂൺ പച്ച വെളിച്ചെണ്ണ ചുറ്റിച്ചൊഴിച്ച് കറി ഒന്ന് തണുക്കാൻ അനുവദിക്കുക.
ഒരു കുറിപ്പടി: കരിമീൻ കറി, കല്യാണത്തിനും മറ്റും സ്പേഷ്യൽ ആയി ഉണ്ടാക്കുന്നതാണ്. ഇവിടെ ഞാൻ എന്റെ കറിയിൽ വെളുത്തുള്ളി ചേർത്തിട്ടില്ല, അതെയുള്ളു ഒരു പ്രത്യേകത. പിന്നെ അരപ്പ് എത്രമാത്രം ചെറുതീയിൽ വരട്ടി ചേർക്കുന്നോ കറിക്ക് അത്രയും രുചിയും ഉണ്ടാവും. മീൻ കറി തലേന്ന് ഉണ്ടാക്കി പിറ്റേന്ന് കഴിക്കുന്നതാണ് രുചി.