Latest News

ചട്ടി ബിരിയാണി

Malayalilife
topbanner
ചട്ടി ബിരിയാണി

 ആവശ്യമുള്ള സാധനങ്ങൾ

  1.  ചിക്കൻ-  1 ( ഇടത്തരം)
  2. പുതിന- ½  കപ്പ്
  3. മല്ലിയില- ½ കപ്പ്
  4. പച്ചമുളക്- 5
  5. ഇഞ്ചി- 1 ടേ.സ്പൂൺ
  6. വെളുത്തുള്ളി- 1 ടേ.സ്പൂൺ
  7. തൈര് -1 കപ്പ്
  8. മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ
  9. മുളക്പൊടി – 1 ടേ.സ്പൂൺ
  10. കറിവേപ്പില-  2 കതിർപ്പ്
  11. സവാള- 2
  12. ഇറച്ചി മസാല- 1 ടേ.സ്പൂൺ
  13. നെയ്യ്- ½ കപ്പ്
  14. ഉപ്പ്- പാകത്തിന്
  15. അരി – 1 ½  കപ്പ്
  16. കറുവാപ്പട്ട, ഗ്രാംബു, ഏലക്ക- 1 ടേ.സ്പൂൺ   

പാകം ചെയ്യുന്നവിധം:-

രി കഴുകി കുതിരാൻ  വെക്കുക.  2 മുതൽ 11 വരെയുള്ള ചേരുവകകൾ ഒരുമിച്ച്  ഒരു പാത്രത്തിൽ ചേർത്ത് കുഴക്കുക. 1 സവാള അരിഞ്ഞതും അല്പം നെയ്യും ചേർത്ത് ചിക്കൻ പുരട്ടിവെക്കുക. 2 മണിക്കൂറെങ്കിലും ചിക്കൻ, മസാലചേർത്ത് വെക്കണം. ബാക്കി 1 സവാള അരിഞ്ഞ് വറുത്തുകോരി വെക്കുക. 

വെള്ളം കറുവാപ്പട്ട, ഗ്രാംബു, ഏലക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത്, തിളപ്പിച്ച്  അരി കഴുകി മുക്കാൽ പകുതി വേവിൽ വേവിച്ച്  അരിച്ച് മാറ്റിവെക്കുക.

നല്ല വാവട്ടം ഉള്ള ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടായാൽ  3, 4 സ്പൂൺ നെയ്യൊഴിച്ച്  അതിലേക്ക് ചിക്കൻ മസാലക്കൊപ്പം  നിരത്തുക. തീ കുറച്ച് 10 മിനിട്ട് വെള്ളം ഇറങ്ങാൻ  അനുവദിക്കുക. ഈ  സമയംകൊണ്ട് ബ്രോയിലർ  ചിക്കൻ  ഏതാണ്ട് പകുതിവേവാകുന്നു. ½ കപ്പ് പാലിൽ ½ ടീ.സ്പൂൺ മഞ്ഞൾപ്പൊടി കലക്കി വെക്കുക. കൂടെ അൽപ്പം അരിഞ്ഞ പുതിന മല്ലിയിൽ എന്നിവയും എടുത്തുവെക്കുക. ചിക്കന്റെ മുകളിലേക്ക്  പാതി വേവിച്ചു വെച്ചിരിക്കുന്ന അരി കുറച്ച് നിരത്തുക. അതിനു മുകളിൽ  സ്ലൂൺ കണക്കിനും  പാലും മഞ്ഞൾപ്പൊടിയും കലക്കി വെച്ചിരിക്കുന്ന ഒഴിച്ചുകൊടുക്കുക, മല്ലിയില പുതിന നിരത്തുക. വീണ്ടും അരി നിരത്തി മല്ലിയില പുതിനയും വിതറി, പാലും മഞ്ഞൾപ്പൊടിയും തൂകുക. 2,3 സ്പൂൺ നെയ്യും  ചുറ്റിച്ച് ചട്ടിയുടെ അരികിൽക്കൂടി ഒഴിക്കുക. ചട്ടി ആവശ്യമെങ്കിൽ ഒരു ഫോയിൽ കൊണ്ട് മൂടി അടച്ച് 15 മിനിട്ട് , ഇടത്തരം തീയിൽ വേവിക്കുക. ഇടക്ക്  മൂടി തുറന്ന് അടിവശത്ത് വെള്ളം ഉണ്ടോ എന്ന് ശ്രദ്ധിക്കണം! അടിക്കുപിടിക്കുന്നു എന്ന് തോന്നിയാൽ, ഇത്തിരി ചൂടുവെള്ളം ചട്ടിയുടെ അരികിലൂടെ വട്ടം ഒഴിക്കുക. വീണ്ടും മൂടിവെച്ച് വേവിക്കുക.   

അടിക്കുറിപ്പ് :-  ചിക്കൻ ഇതുപോലെ തൈരും മസാലയു ചേർത്ത്  തലേദിവസമേ തയ്യാറാക്കി വെക്കാം. ഈ ചട്ടി ബിരിയാണി നന്നായി മയക്കിയ( പുതിയതല്ലാത്ത ചട്ടിയിൽ) വേണം തയ്യാറാക്കാൻ. ഈ ചട്ടി ചിക്കൻ കറി, ബിരിയാണി എന്നീ  ഇറച്ചിവിഭവങ്ങൾക്കായി മാറ്റിവെക്കുക. ഇതിൽ ഇനി മീൻ കറികൾ തയ്യാറാക്കാൻ പാടില്ല.

 

Read more topics: # chatti biriyani,# biriyani,# home,# tasty
how to make chatti biriyani easily

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES