Latest News

അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി

Malayalilife
അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി

 മലയാളത്തിന്റെ സ്വന്തം കപ്പയും മീനും കറിവെച്ച് സായിപ്പന്മാരുടെ നാവിൽ വെള്ളമൂറിച്ച മാസ്റ്റർ ഷെഫ് സുരേഷ് പിള്ളയെ മലയാളികൾ എല്ലാവരും അറിയും. കൊല്ലം റാവിസ് ഹോട്ടലിലെ ഷെഫ് മലയാളികളെ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ ഫോട്ടോയിലൂടെ കൊതിപ്പിച്ചിരിക്കയാണ്. മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ടയും പോത്തിറച്ചി പാചകം ചെയ്ത് അഷ്ടമുടിക്കായലിന്റെ പശ്ചാത്തലത്തിൽ വെച്ച് ഫോട്ടെയെടുത്ത് പോസ്റ്റു ചെയ്താണ് അദ്ദേഹം ഭക്ഷണപ്രിയരെ കൈയിലെടുത്തത്.

അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി, ഒരു നാടൻ പൊറോട്ട, ചെമന്നുള്ളിയും മുളക് പൊടി വിതറിയ പച്ചമുളകും, പതിമുഖവും ചുക്കും ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളവും...! എന്നു പറഞ്ഞു കൊണ്ട് അദ്ദേഹമിട്ട പോസ്റ്റ് സൈബർ ലോകത്ത് വൈറലായിരിക്കയാണ്. വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് ഫുഡീസ് ഗ്രൂപ്പ് വഴിയും അതിവേഗം വൈറലായിരിക്കയാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റ്.

ചിത്രം കണ്ടാൽ തന്നെ ആരുടെയും നാവിൽ വെള്ളമൂറുമെന്നത് തീർച്ഛയാണ്. പെരുംജീരകമിട്ട പോത്തിറിച്ചയുടെ അവസാനവട്ട മിനിക്കും പണിയുടെ വീഡിയോയും അദ്ദേഹം പോസ്റ്റു ചെയ്യുകയുണ്ടായി. വാഴയിലയിൽ വിളമ്പിയെ മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ടയും ബീഫും സൈബർ ലോകത്തിന്റെ മനസും കീഴടക്കിയിരിക്കയാണ്. എന്തായാലും ബ്രിട്ടനിലെ പാചക റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ സുരേഷ് പിള്ള മലയാളികളുടെ പ്രിയ വിഭവം കൊണ്ട് ഭക്ഷണപ്രിയരുടെ നാവിൽ കപ്പലോടിക്കാനുള്ള അവസരമായിട്ടുണ്ട്.

Read more topics: # suresh pillai fb post
suresh pillai fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES