Latest News

പൊതി ബിരിയാണി

Malayalilife
പൊതി ബിരിയാണി

ചേരുവകൾ

1

ചിക്കെൻ - 1 കിലോ

കാശ്മീരി മുളകുപൊടി - മുക്കാൽ ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

കോൺഫ്ലോർ - 1 ടേബിൾസ്പൂൺ

ഉപ്പ്

2

ഉള്ളി - അര കിലോ

തക്കാളി - 4

പച്ചമുളക് - 8 - 10

ഇഞ്ചി പേസ്റ്റ് - ഒന്നര ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിൾസ്പൂൺ

പൊതിനയില

മല്ലിയില

ഗരംമസാല - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

വെളിച്ചെണ്ണ - ആവാദ്യത്തിനു

ആവശ്യത്തിന്

പൈനാപ്പിൾ ചെറുതായി അരിഞ്ഞത് - കാൽകപ്പ്

ഉപ്പ്

3

അരി - 4 കപ്പ്

വെള്ളം - 6 കപ്പ്

നെയ്യ് - 6 റെബിൾസ്‌പൂൺ

നാരങ്ങാനീര് - ഒന്നര ടേബിൾസ്പൂൺ

ഏലക്ക - 2

പട്ട - 1 കഷ്ണം

ബെലീഫ് - 1

ഗ്രാമ്പു - 4

അണ്ടിപ്പരിപ്പ്

മുന്തിരി

വാഴയില

തയ്യാറാക്കുന്ന വിധം

ചിക്കെൻ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം ഒന്നാമത്തെ മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു, 1 - 2 മണിക്കൂർ വെക്കുക. ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുന്നത്‌ കൂടുതൽ നന്നാവും.

ഉള്ളി നേര്മയായി അരിഞ്ഞെടുക്കുക. കാൽ കപ്പ് വെളിച്ചെണ്ണ ചൂടാക്കി, ഉള്ളിയുടെ കാൽഭാഗം ചേർത്ത്, ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തു മാറ്റിവെക്കുക.

ഇനി ചിക്കെൻ ഫ്രൈ ചെയ്തെടുക്കണം. അതിനായി ഉള്ളി ഫ്രൈ ചെയ്തെടുത്ത ബാക്കി എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇരുഭാഗവും നന്നായി ഫ്രൈ ചെയ്തെടുത്തു മാറ്റിവെക്കുക.

ഇനി മസാല തയ്യാറാക്കാം. 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി പച്ചമുളക് രണ്ടായി പിളർന്നത് ചേർത്ത്കൊടുക്കുക. നിറം മാറിവരുമ്പോൾ മുറിച്ചുവച്ചിരിക്കുന്ന ഉള്ളി ചേർത്ത് നന്നായി വഴറ്റുക.

ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നുവന്നാൽ, കാൽ കപ്പ് പൈനാപ്പിളിന്റെ പകുതിയും, തക്കാളി, പൊതിനയില എന്നിവയും ചേർത്തിളക്കുക.

തക്കാളി നന്നായി വെന്തുവന്നാൽ മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഫ്രൈ ചെയ്തുവച്ചിരിക്കുന്ന 2 ടേബിൾസ്‌പൂൺ മാറ്റിവച്ചതിന്ടെ (ദം ഇടാൻ വേണ്ടി ) ബാക്കിയും, മല്ലിയിലയും ചേർത്തിളക്കുക.

ശേഷം ഫ്രൈ ചെയ്തുവച്ചിരിക്കുന്ന ചിക്കെൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചിക്കനും മസാലയും നന്നായി യോജിച്ചുവന്നാൽ അടുപ്പിൽനിന്നും ഇറക്കിവെക്കാം.

ഇനി ചോറ് തയ്യാറാക്കാം. 6 ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. മറ്റൊരടുപ്പിൽ ചുവടുകട്ടിയുള്ള ഒരു പാത്രംവച്ച് നെയ്യ് ചേർക്കുക. ശേഷം ദം ഇടാൻ ആവശ്യമുള്ള അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തുകോരി വെക്കുക.

അതേ നെയ്യിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ബെലീഫ് എന്നിവ ചേർക്കുക. ശേഷം അരിചേർത്തു, ഒന്നോ രണ്ടോ മിനിറ്റ് വറുക്കുക. അതിലേക്ക് തിളയ്ക്കുന്ന വെള്ളം ഒഴിക്കുക.

നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. നന്നായി തിളക്കാൻ തുടങ്ങിയാൽ അടച്ചുവച്ചു ചെറുതീയിൽ വെക്കുക. ഇടക്ക് ഒന്നോ രണ്ടോ തവണ ഇളക്കിക്കൊടുക്കണം.

ചോറിലെ വെള്ളമെല്ലാം വറ്റിവന്നാൽ തീ ഓഫ് ചെയ്യാം. 5 - 10 മിനിട്ടിനു ശേഷം അടപ്പുതുറന്നു, ചോറിന്റെ പകുതിഭാഗം കോരി മാറ്റിവെക്കുക. ബാക്കിയുള്ള ചോറ് ലെവൽ ചെയ്തശേഷം, അണ്ടിപ്പരിപ്പ്, മുന്തിരി, മാറ്റിവെച്ചിരിക്കുന്ന പൊരിച്ച ഉള്ളി, പൈനാപ്പിൾ എന്നിവയുടെയും പകുതിഭാഗം വിതറുക.

അതിനുമുകളിൽ ചിക്കെൻന്ടെ മസാല നിരത്തുക. ശേഷം കോരിവച്ചിരിക്കുന്ന ചോറ് നിരത്തുക. ബാക്കിവച്ച അണ്ടിപ്പരിപ്പ്, മുന്തിരി, പൊരിച്ചഉള്ളി, പൈനാപ്പിൾ എന്നിവകൂടി വിതറി അടച്ചുവെക്കുക.

വളരെ ചെറിയ തീയിൽ 5 മിനിറ്റ് വച്ചശേഷം തീ ഓഫ് ചെയ്തു, 15 മിനിട്ടിനു ശേഷം അടപ്പുതുറക്കാം.

വാഴയില ചെറുതായി വാട്ടിയെടുക്കണം. ശേഷം ദം ചെയ്തുവച്ചിരിക്കുന്ന ബിരിയാണി, ഇലകളിലേക്ക് മാറ്റി, പൊതികളാക്കിഎടുക്കുക. നന്നായി പൊതിഞ്ഞു, അതിനുമുകളിൽ ഫോയിൽപേപ്പറോ ന്യൂസ്പേപ്പറോ വച്ച് ഒന്നുകൂടി പൊതിഞ്ഞെടുക്കുക.

പൊതികളാക്കി ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞേ വിളമ്പാൻ പാടുള്ളൂ. അച്ചാർ, കച്ചംബർ എന്നിവ ഇഷ്ടമുള്ളവർക്ക് ബിരിയാണി പൊതിയുമ്പോൾ അതും കൂടെ ചേർക്കാവുന്നതാണ്.

Read more topics: # ബിരിയാണി
pothi biriyani receipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES