മമ്മൂട്ടിയുടെ ലൊക്കേഷനില്‍ ഒരു ദിവസം ബിരിയാണി നല്‍കുന്ന കാര്യം സിനിമ ആരാധകര്‍ക്ക് മാത്രമല്ല സിനിമാമോഹികള്‍ക്കും അറിയാവുന്നതാണ്. കൂടെ അഭിനയിച്ചവര്‍ പല തവണ അഭിമുഖങ്ങളില്‍ ഇതു പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷനില്‍ വച്ച് ബിരിയാണി കഴിച്ച ശേഷം ബിബിന്‍ ജോര്‍ജ്ജ് പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
ചിത്രീകരണം പുരോഗമിക്കുന്ന അജയ് വാസുദേവ് ചിത്രം 'ഷൈലോക്കി'ന്റെ സെറ്റിലാണ് പതിവ് തെറ്റാതെ മമ്മൂട്ടി ബിരിയാണി വിളമ്പിയചത് അണിയറപ്രവര്‍ത്തകര്‍ ഇതിന്റെ ചിത്രം 'ഷൈലോക്ക്' സിനിമയുടെ ഫേസ്ബുക്ക് പേജില്‍ ഇട്ടെങ്കില്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ ജോര്‍ജ് മമ്മൂട്ടി വിളമ്പിയ ബിരിയാണിയെക്കുറിച്ച് അല്‍പം വാചാലനായി.
ഇതുവരെ കഴിച്ചതില്‍ ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഇന്ന് ഷൈലോക്കിന്റെ സെറ്റില്‍ വച്ച് കഴിച്ചതെന്ന് പറയുന്നു ബിബിന്‍. അത് മമ്മൂട്ടി സ്വന്തം കൈകൊണ്ട് വിളമ്പിത്തന്നതുകൊണ്ടാണെന്നും. ബിബിന്‍ ജോര്‍ജിന്റെ വാക്കുകള്‍- 'കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ്. മമ്മൂക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെപ്പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി. ഇവിടെ ദുല്‍ഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു 'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതിയെന്നും ബിബിന്‍ കുറിച്ചു.