Latest News

പനീര്‍ റോസ്റ്റ്

Malayalilife
പനീര്‍ റോസ്റ്റ്

1. എണ്ണ - പാകത്തിന് 
2. വെണ്ണ - 2 വലിയ സ്പൂണ്‍ 
3. സവാള (കൊത്തിയരിഞ്ഞത്) - 2 എണ്ണം 
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര സ്പൂണ്‍ (ചെറിയത്) 
5. കുരുമുളകുപൊടി - ചെറിയ ഒരു സ്പൂണ്‍ 
6. തക്കാളി സോസ് - രണ്ടു വലിയ സ്പൂണ്‍ 
7. ഗരം മസാല - അര സ്പൂണ്‍ (ചെറിയത്) 
8. വെള്ളം - 1 കപ്പ് 
9. പനീര്‍ ചെറിയ കഷണങ്ങളാക്കിയത് - 2 കപ്പ് 
10. കശുവണ്ടി അരച്ചത് - 2 വലിയ സ്പൂണ്‍ 
11. ഫ്രഷ് ക്രീം - 2 വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം


* പാനില്‍ എണ്ണ ചൂടാക്കി പകുതി വെണ്ണ ചേര്‍ക്കുക. 
* ഇതില്‍ സവാള വഴറ്റി ചെറിയ ബ്രൗണ്‍നിറമാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. 
* മുളകുപൊടി ചേര്‍ത്തിളക്കിയ ശേഷം സോസും ചേര്‍ക്കുക. 
* എണ്ണ തെളിയുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കിയശേഷം വെള്ളവും പനീരും ചേര്‍ക്കുക. 
* ഇതിലേക്ക് കശുവണ്ടി അരച്ചതും ചേര്‍ത്തിളക്കി ക്രീമും ബാക്കി വെണ്ണയും ചേര്‍ത്തു വാങ്ങുക. 

Read more topics: # paneer roast preparation
paneer roast preparation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES