Latest News

നെയ്ച്ചോറും മട്ടൺ റോസ്റ്റും

Malayalilife
topbanner
നെയ്ച്ചോറും മട്ടൺ റോസ്റ്റും

നെയ്‌ച്ചോറ്

ആവശ്യമുള്ള സാധനങ്ങള്‍:

ജീരകശാല അരി (കൈമ അരി)- 2 കപ്പ്‌

നെയ്യ് - 5 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ്‌ - 15 എണ്ണം

ഉണക്ക മുന്തിരി- ഒരു പിടി

നീളത്തില്‍ അറിഞ്ഞ സവാള- 4 കപ്പ്‌

ഗ്രാമ്പു- 4 എണ്ണം

കറുവ പട്ട- രണ്ട് ചെറിയ കഷ്ണം

ഏലയ്ക്ക- 4 എണ്ണം

പെരുംജീരകം - അര സ്പൂൺ

ഉപ്പ്‌- ആവശ്യത്തിനു

മല്ലിയില - അര കെട്ട്

വെള്ളം - 4 കപ്പ്‌

പാചകം ചെയുന്ന വിധം:

അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ അതിൽ രണ്ടു സാവാള അരിഞ്ഞത് ഇട്ടു മൂപ്പിച്ച്‌ മാറ്റി വെക്കുക (സാവാള മൂപ്പിക്കുമ്പോൾ അൽപ്പം ഉപ്പ് ചേർക്കണം). ആ നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും മൂപ്പിച്ച് മാറ്റിവെക്കുക. ശേഷം പെരുംജീരകം, കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് ബാക്കി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. (നെയ്യ് അൽപ്പം കൂടി ഒഴിച്ചിട്ട് വേണം അരി ചേർക്കുവാൻ). അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. ഇതിന്റെ മുകളിൽ അൽപ്പം നെയ്യും, മല്ലിയില അരിഞ്ഞതും മൂപ്പിച്ച സവാളയും ആണിപ്പരിപ്പും മുന്തിരിയും ഇടുക. എന്നിട്ടു പത്രം അടച്ചു 5 മിനിറ്റ് ചെറു തീയിൽ വെക്കുക. നെയ്ച്ചോര്‍ റെഡി. ഇതു ചിക്കൻ , മട്ടൺ കറിയുടെ കൂടെ കഴിക്കാം.

NB: ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്നതാണ്‌ കണക്ക്. കുക്കറിൽ ഒരു വിസിൽ....

ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി വേണേൽ ചേർക്കാം.

അരിഞ്ഞ സാവാള വഴറ്റുമ്പോൾ അതിൽ ചേർത്ത് വഴറ്റി എടുക്കാം.

*മട്ടൺ റോസ്റ്റ്*

മട്ടന്‍-ഒരു കിലോ സവാള-42 തക്കാളി-21 ഇഞ്ചി-ഒരു കഷ്ണം വെളുത്തുള്ളി-12 അല്ലി കുരുമുളക്-15 വയനയില-31 ഗ്രാമ്പൂ-2 ഏലയ്ക്ക-32 കറുവാപ്പട്ട-21 മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ മുളകുപൊടി-3 ടീസ്പൂണ്‍ മല്ലിപ്പൊടി-4 ടേബിള്‍ സ്പൂണ്‍ ഗരം മസാല-2 ടീസ്പൂണ്‍ ഉപ്പ് വെള്ളം വെളിച്ചെണ്ണ കറിവേപ്പില തേങ്ങാക്കൊത്ത് മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ വച്ചിരുന്നാല്‍ കൂടുതല്‍ നല്ലത്. ഇത് കുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക, ഗ്രാമ്പൂ, വയനയില, കറുവാപ്പട്ട, കുരുമുളക് എന്നിവ വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കണം. കറിവേപ്പിലയും ചേര്‍്ക്കുക. ഇതിലേയ്ക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമായാല്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മസാലകള്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. പാനില്‍ വെളിച്ചെണ്ണ മൂപ്പിച്ച് ഇതില്‍ കറിവേപ്പില, ചതച്ച കുരുമുളക്, സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് തയ്യാറാക്കിയ മട്ടനിലേയ്ക്കു ചേര്‍ക്കാം

Read more topics: # നെയ്‌ച്ചോറ്
neychoru and mutton roast recipe

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES