കൂര്‍ക്ക തോരന്‍

Malayalilife
 കൂര്‍ക്ക തോരന്‍

കൂര്‍ക്ക തൊലി കളഞ്ഞു വേവിച്ചു കനം കുറച്ചരിഞ്ഞത് - രണ്ടു കപ്പ്

2. എണ്ണ - ഒരു വലിയ സ്പൂണ്‍

3. കടുക് - ഒരു ചെറിയ സ്പൂണ്‍

 ഉഴുന്ന് - രണ്ടു ചെറിയ സ്പൂണ്‍

 വറ്റല്‍മുളക് - രണ്ട്, കഷണങ്ങളാക്കിയത്

 കറിവേപ്പില - നാലു തണ്ട്

4. സവാള പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ്

 പച്ചമുളകു പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍    
    
മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍
5. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

 ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

 കൂര്‍ക്ക വേവിച്ചുടച്ചോ കനം കുറച്ച് അരിഞ്ഞോ വ യ്ക്കണം.

എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

സവാള ബ്രൗണ്‍ നിറമായിത്തുടങ്ങുമ്പോള്‍ കൂര്‍ക്ക ചേര്‍ത്തിളക്കുക. ഇതിലേക്കു തേങ്ങ ചുരണ്ടിയതും ഉപ്പും ചേര്‍ത്തു കുഴഞ്ഞുപോകാതെ ഇളക്കി വാങ്ങി ചോറിനൊപ്പം ചൂടോടെ വിളമ്പാം

Read more topics: # കൂര്‍ക്ക
thoran simple recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക