Latest News

ഈസ്റ്റര്‍ വിഭവങ്ങള്‍;  വട്ടേപ്പം ഉണ്ടാക്കാം

Malayalilife
ഈസ്റ്റര്‍ വിഭവങ്ങള്‍;  വട്ടേപ്പം ഉണ്ടാക്കാം
  • പച്ചരി അരമണിക്കൂര്‍ കുതിര്‍ത്ത ശേഷം ഊറ്റി തോര്‍ത്തില്‍ നിരത്തി, വെള്ളം മുഴുവന്‍ കളഞ്ഞെടുക്കണം.
  • തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നരക്കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാംപാലും പിഴിഞ്ഞെടുത്തു വയ്ക്കണം
  • .തേങ്ങയില്‍ നിന്നു മുഴുവന്‍ പാലും പിഴിഞ്ഞു മാറ്റിയ ശേഷം അതും തരിയും േചര്‍ത്ത് ഇടിച്ചു പൊടിക്കണം
  • പൊടിച്ച അരി-തേങ്ങ മിശ്രിതം ഇടഞ്ഞെടുക്കുക. 
  • ഇതു വീണ്ടും പൊടിച്ച ശേഷം ഇടഞ്ഞെടുക്കുക. 
  • ഇങ്ങനെ അരക്കപ്പ് പൊടി ബാക്കി വരുന്നതു വരെ പൊടിച്ച് ഇടയണം. ഇതാണ് തരി.
  • ഈ തരിയില്‍ ഒന്നരക്കപ്പ് രണ്ടാംപാല്‍ ചേര്‍ത്ത് അടുപ്പത്തു വച്ചു കുറുക്കി കപ്പി കാച്ചിയെടുക്കണം.
  • മൂന്നാമത്തെ േചരുവ യോജിപ്പിച്ച്, പൊങ്ങാനായി മാറ്റിവയ്ക്കുക. പൊങ്ങി വരുമ്പോള്‍ അരിപ്പൊടി-തേങ്ങ മിശ്രിതത്തില്‍ േചര്‍ക്കുക.

പഞ്ചസാര അരക്കപ്പ് രണ്ടാംപാലില്‍ ചേര്‍ത്തു ചെറുതീയില്‍ വച്ചിളക്കി അലിയിച്ച്, കപ്പിയില്‍ ചേര്‍ത്തിളക്കുകചൂടാറിയ ശേഷം ഈ പാല്‍ മിശ്രിതം, അരി-തേങ്ങാ മിശ്രിതത്തില്‍ േചര്‍ത്തിളക്കുക. ഒന്നാംപാലും ചേര്‍ത്തു കട്ട കെട്ടാതെ കലക്കി, പൊങ്ങാന്‍ വയ്ക്കണം.

മയം പുരട്ടിയ തട്ടില്‍ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് മുകളില്‍ ഉണക്കമുന്തിരി നിരത്തി ആവിയില്‍ വേവിച്ചെടുക്കുക.<
 

Read more topics: # വട്ടേപ്പം
Vattayappam easter speciaL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES