Latest News

കൂന്തല്‍ റോസ്റ്റ്

Malayalilife
 കൂന്തല്‍ റോസ്റ്റ്

ചേരുവകള്‍ 
കൂന്തല്‍ - 1 കിലോഗ്രാം
സവാള - 2 മീഡിയം സൈസ്
തക്കാളി - 1വലുത് കുരുകളഞ്ഞത് 
ഇഞ്ചി -1 കഷണം 
വെളുത്തുള്ളി - 5-6 അല്ലി
പച്ചമുളക് - 1
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍ 
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍ 
ഗരംമസാല - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
ജീരകപ്പൊടി -  3-4 നുള്ള്
ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം
പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും മൂപ്പിക്കുക. അതിലേക്ക് നീളത്തില്‍ അരിഞ്ഞുവച്ചിരിക്കുന്ന സവാള ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. 

ബ്രൗണ്‍ നിറമാകുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് 3-4 ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച്, എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കുക. തക്കാളി വെന്തു ഉടഞ്ഞു വരുമ്പോള്‍ വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന കൂന്തല്‍ ചേര്‍ത്ത് മീഡിയം തീയില്‍ മൂടിവച്ചു വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റി കൂന്തല്‍ നന്നായി വെന്തുകഴിയുമ്പോള്‍ (ഏകദേശം 15 മിനിറ്റ്) ഫ്‌ളയിം ഓഫ് ചെയ്തു പച്ചവെളിച്ചെണ്ണയൊഴിച്ചു 2 മിനിറ്റ് മൂടിവയ്ക്കുക. ചൂടോടുകൂടി വിളമ്പാം. 

Read more topics: # കൂന്തല്‍
Koonthal Roast Recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES