Latest News

കോവയ്ക്ക കൊണ്ട്  ടേസ്റ്റിയായി ഒരു  മെഴുക്കുപുരട്ടി തയ്യാറാക്കാം

Malayalilife
topbanner
കോവയ്ക്ക കൊണ്ട്  ടേസ്റ്റിയായി ഒരു  മെഴുക്കുപുരട്ടി തയ്യാറാക്കാം

കോവയ്ക്ക കൊണ്ട്   ടേസ്റ്റിയായി ഒരു  മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ.. കുട്ടികളും മുതിര്‍ന്നവരും ഒരുപോലത്തെ ഇഷ്‌ട വിവഭവം 

ആവശ്യമുള്ള സാധനങ്ങൾ 

കോവയ്ക്ക ചരിച്ച്‌ മുറിച്ചത്- ഒരു കപ്പ്
സവാള- ഒരെണ്ണം ചെറുതായരിഞ്ഞത്,
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മുളക് പൊടി- ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി- അര ടീസ്പൂണ്‍
ഖരം മസാല- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
ഉണക്കമുളക് ചതച്ചത്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച്‌ കറിവേപ്പിലയും ഉണക്കമുളക് ചതച്ചതും ചേര്‍ത്ത് മൂത്തു വരുമ്പോൾ  സവാള ചേര്‍ത്ത് വഴറ്റി ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത ശേഷം മൂത്തുവരുമ്പോൾ  പൊടികളെല്ലാം ഒന്നില്‍ പിറകെ ഒന്നായി ഇട്ട് വഴറ്റി അതിലേക്ക് കോവയ്ക്ക ചേര്‍ത്ത് അടച്ചു വെച്ച്‌ ചെറിയ ചൂടില്‍ വേവിച്ചെടുക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക 5 മിനുട്ട് ഇങ്ങിനെ വേവിച്ച ശേഷം തുറന്ന് കറിവേപ്പിലയും അല്ലം പച്ചവെളിച്ചെണ്ണയും അതിന് മുകളിലായി  തൂവിയശേഷം തീ ഓഫ് ചെയ്യുക കോവയ്ക്ക മെഴുക്കുപുരട്ടി റെഡി.

how to make a coccinia meezhukkuperatty

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES