ദുബായില്‍ എംഡിഎംഎയുമായി അറസ്റ്റിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ബ്ലാക്ക്മെയ്ലിങ് താരം അബ്ദുള്‍ ഹക്കീമിനെതിരെ പോസ്റ്റുമായി നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. സ്വയം 'നാട്ടുകാരെ ഉപദേശിച്ചിട്ട് നന്നാവാന്‍ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് പെപ്പെ കുറിച്ചത്. എന്റെ കാസ്റ്റ് ഇന്‍സ്റ്റാഗ്രാം പേജുടമയായ അബ്ദുല്‍ ഹക്കീം അറസ്റ്റിലായതിന് പിന്നാലെയാണ് പെപ്പെയുടെ പോസ്റ്റ്. കൂടുതല്‍ കണ്ടെത്തുക
അബ്ദുള്‍ ഹക്കിം അറസ്റ്റിലാകുന്ന വാര്‍ത്ത പുറത്തുവരുന്നത് ജൂലൈ ആദ്യമാണ്. സ്വന്തമായി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് വ്ലോഗറെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ 'കിക്കി'ല്‍ ലൈവില്‍ ഇരിക്കുമ്പോള്‍ അറിയാതെ കീബോര്‍ഡില്‍ വിരല്‍ അമര്‍ന്നാണ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറംലോകം കണ്ടത്. ഇതിനിടെ അബ്ദുള്‍ ഹക്കീം യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
മുന്‍പ് ആന്റണി വര്‍ഗീസിനെതിരെയും സമൂഹ മാധ്യമങ്ങളിലൂെട ഹക്കീം ആരോപണവുമായി എത്തിയിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു നടനെതിരെ ഉന്നയിച്ച ആരോപണം. ആന്റണിയുടെയും പെണ്‍കുട്ടിയുടെയും സ്വകാര്യ ചാറ്റുകളും ഹക്കീം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു. ഹാക്കര്‍മാരുടെ സഹായത്തോടെ ജനപ്രിയ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തുകയും, അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുകയുമായിരുന്നു. പ്രമുഖ വ്യവസായികള്‍, സിനിമാ താരങ്ങള്‍, ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ നീക്കങ്ങള്‍. 'ലെറ്റ്‌സ് ടോക്ക് എബൗട്ട്' എന്ന സ്ഥിരം ശൈലിയിലുള്ള വീഡിയോകളിലൂടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിടും. ഇതോടെ ഇരയാക്കപ്പെടുന്നവര്‍ പേര് ദോഷം ഭയന്ന് ലക്ഷങ്ങള്‍ നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഭീഷണികള്‍ക്ക് വഴങ്ങാത്ത ചിലരുടെ ചിത്രങ്ങളും വിവരങ്ങളും ഇയാള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മാത്രം ഇയാള്‍ക്കെതിരെ 36-ഓളം എഫ്.ഐ.ആറുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തട്ടല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍, ഐ.ടി. ആക്ട് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
നാട്ടില്‍ കേസുകള്‍ മുറുകിയതോടെയാണ് ഇയാള്‍ തട്ടകം ദുബായിലേക്ക് മാറ്റിയത്. ദുബായിലെത്തിയിട്ടും ഇയാള്‍ തട്ടിപ്പ് ശൈലി തുടര്‍ന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി സാങ്കേതിക വിദഗ്ദ്ധനെ ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാളുടെ തകര്‍ച്ച ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒന്നൊന്നായി പൂട്ടിപ്പോകാന്‍ തുടങ്ങി.
അതിനിടെ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെയും ഇയാള്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഷാജന്‍ സ്‌കറിയയുടെ പഴയ യുകെ കേസിന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു നീക്കം. എന്നാല്‍ ഇത് കാര്യമായ സ്വാധീനമുണ്ടാക്കിയില്ലെന്നു മാത്രമല്ല, മണിക്കൂറുകള്‍ക്കകം ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു. നേരത്തെ ദുബായില്‍ വെച്ച് ലൈവ് സ്ട്രീമിംഗിനിടെ ഇയാള്‍ മാരക മയക്കുമരുന്ന് ഉപയോഗിക്കുന്നത് പുറത്തുവന്നിരുന്നു. സാങ്കേതികമായി ഇയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പരസ്യമായത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇയാളുടെ കൃത്യമായ ലൊക്കേഷന്‍ പോലീസിന് ലഭിച്ചതാണ് തമിഴ് വംശജനായ ബിസിനസുകാരന്റെ ഫ്‌ലാറ്റില്‍ നിന്ന് ഇയാള്‍ പിടിക്കപ്പെടാന്‍ കാരണമായത്. അല്‍ ബര്‍ഷ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നുകളായ എം.ഡി.എം.എ., ഹാഷിഷ് ഓയില്‍ എന്നിവയും 21,400 യു.എ.ഇ ദിര്‍ഹവും (അഞ്ചര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പോലീസ് പിടിച്ചെടുത്തു. നിലവില്‍ ദുബായിലെ അല്‍ അവീര്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
യു.എ.ഇയില്‍ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് മയക്കുമരുന്ന് കൈവശം വെക്കലും ഉപയോഗവും ഉള്‍പ്പെടുന്നത്. ഇയാള്‍ക്കെതിരെ യു.എ.ഇ നിയമപ്രകാരം കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പതിറ്റാണ്ടുകളോളം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. എന്നാല്‍, ഇയാള്‍ ഒരു പൊതുശല്യമായി മാറിയ സാഹചര്യത്തിലും സ്വന്തം നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായതിനാലും ഇയാളെ വിചാരണ പൂര്‍ത്തിയാക്കി വിട്ടയക്കുന്നതിന് പകരം നാടുകടത്താനാണ് ദുബായ് അധികൃതര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക തിരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. അബ്ദുല്‍ ഹക്കീമിനെ യു.എ.ഇയില്‍ നിന്ന് നാടുകടത്തുകയാണെങ്കില്‍ കേരള പോലീസിന് ഇയാളെ നെടുമ്പാശ്ശേരിയോ കരിപ്പൂരോ വിമാനത്താവളത്തില്‍ വെച്ച് നേരിട്ട് കസ്റ്റഡിയിലെടുക്കാം. നാട്ടില്‍ നിലവിലുള്ള 36 കേസുകളില്‍ വിചാരണ നേരിടാന്‍ ഇയാള്‍ നിര്‍ബന്ധിതനാകും.