ഏതാണ്ട് രണ്ടര വര്‍ഷം മുമ്പ് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് ശ്യാമാംബരം. സീരിയല്‍ നടന്‍ രാഹുലും നടി ഹരിത ജി നായരും നായികാ നായകന്മാരായി അഭിനയിച്ച പരമ്പര അതിവേഗം ഹിറ്റാവുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു പരമ്പരയില്‍ നിന്നും നടന്റെ പിന്മാറ്റം. തുടര്‍ന്ന് പരമ്പരയുടെ അണിയറ പ്രവര്‍ത്തകരും രാഹുലും തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. പതുക്കെ പ്രശ്‌നം കെട്ടടങ്ങിയെങ്കിലും അതിന്റെ ശേഷം വിവാഹിതനായ രാഹുലും ഭാര്യയും അതിന്റെ പേരില്‍ ഇപ്പോഴും അനുഭവിക്കുന്നത് കടുത്ത വേദനയും മാനസിക സമ്മര്‍ദ്ദവും ആണ്.
ആ പ്രശ്നത്തിനു ശേഷം പുതിയ സീരിയല്‍ പോലും കിട്ടാത്ത അവസ്ഥയില്‍ ആയിരുന്നു. മാനസികമായ സമ്മര്‍ദ്ദങ്ങള്‍ കാരണം ഒരു കുഞ്ഞിനെ പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ അവിടെ നിന്നും അഭിനയ രംഗത്തേക്ക് തിരിച്ചു വന്ന ഇരുവരും ഇപ്പോഴും പഴയ പ്രശ്നത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്. തുടര്‍ന്ന് ഇപ്പോഴിതാ, പൊട്ടിക്കരഞ്ഞുകൊണ്ടാണ് അശ്വതിയും രാഹുലും ലൈവ് വീഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
ഞങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്കറിയാം. ഞങ്ങള്‍ രണ്ടുപേരും സീരിയല്‍ ഫീല്‍ഡില്‍ നില്‍ക്കുകയാണ്. മാത്രമല്ല, ഞങ്ങളുടെ പേഴ്സണല്‍ ലൈഫ് വളരെ സ്വകാര്യമായി സൂക്ഷിക്കുന്നവരുമാണ്. പ്രത്യേകിച്ച് ഞങ്ങളുടെ പ്രശ്നങ്ങളൊന്നും പുറത്തു പറഞ്ഞിട്ടില്ല. പക്ഷെ, ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഇടാന്‍ കാരണം, ഞങ്ങള്‍ ഈ ഫീല്‍ഡ് തന്നെ വിടുകയാണ്. ഇവിടെ നില്‍ക്കാന്‍ മാനസികമായി വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കാരണം, കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ എന്റെ ഭര്‍ത്താവിനെ വളരെയധികം ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞിട്ട് ഒരു കൂട്ടം ആള്‍ക്കാര്‍ മാനസികമായി കഴിഞ്ഞ എന്നെ കൊല്ലുകയാണ്. ഈ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാത്തതും കേള്‍ക്കാത്തതുമായ ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ഉണ്ടായെന്നു വരും. ജോലിയും വരുമാനവും സമാധാനവും എല്ലാം നഷ്ടപ്പെട്ടിട്ടും പരസ്പരം സ്നേഹിച്ചും മനസിലാക്കിയുമാണ് ഇത്രയും കാലം ഞങ്ങള്‍ നിന്നിട്ടുള്ളത്. ക്ഷമിക്കുന്നതിന്റെ അങ്ങറ്റം വരെ ക്ഷമിച്ചു. ഇനിയുമിത് തുടര്‍ന്നാല്‍ എനിക്കെന്തെങ്കിലും വരും. ഉറപ്പാണ് എന്ന് പൊട്ടിക്കരഞ്ഞ് അശ്വതി പറയുന്നു.
തുടര്‍ന്ന് അശ്വതിയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് രാഹുല്‍ പറയുന്നത് ഇങ്ങനെയാണ്: ഞാനൊരു വര്‍ക്കില്‍ നിന്നും ഇറങ്ങിയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മുഴുവന്‍ എന്റെ ഭാര്യയ്ക്കാണ്. പുതിയ സീരിയലിന്റെ സെറ്റുകളില്‍ പോയാലും ഞാന്‍ നല്ല മറുപടി കൊടുക്കുമെന്ന് അറിയാവുന്നതിനാല്‍ എന്നോടൊന്നും ആരും ചോദിക്കില്ല. പക്ഷെ, ചോദ്യങ്ങള്‍ മുഴുവന്‍ ഇവളോടാണ്. മറ്റു പ്രശ്നങ്ങള്‍ എന്തായി.. അതെങ്ങനെയായി.. അതു കുറെ ആയല്ലോ എന്നു തുടങ്ങി ഇവളെ മാത്രം ടോര്‍ച്ചര്‍ ചെയ്യുന്ന രീതിയിലാണ് ഓരോരുത്തരുടേയും ചോദ്യങ്ങള്‍. ഒരു പുതിയ വര്‍ക്ക് വന്നാല്‍ പഴയതു ചോദിച്ച് വീണ്ടും ചെയ്യാത്ത കുറ്റത്തിന് പഴികേള്‍ക്കുകയാണ്. ഒരാളെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്. ഞാനിതൊക്കെ പോട്ടേ പുല്ല് എന്നു പറയും. പക്ഷെ, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. അവള്‍ ഒരു ട്രോമയിലാണ്. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇങ്ങനെയായിരിക്കില്ല ഞാന്‍ പ്രതികരിക്കുന്നത്. എന്തിനാണ് ഇവളെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത് എന്നറിയില്ല.
ഈ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും ഞങ്ങള്‍ക്ക് വര്‍ക്ക് വേണ്ട. ഞാന്‍ എഞ്ചിനീയറാണ്. പുള്ളിക്കാരിയ്ക്ക് ഒരു ഡോക്ടേറ്റുണ്ട്. അതുവച്ച് ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചോളാം. ഞങ്ങളെ വിട്ടേക്ക്.. എന്നാണ് രാഹുല്‍ പറയുന്നത്. പാനിക് അറ്റാക്ക് എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുതെന്നും അശ്വതി പറയുന്നു.